നദികള്‍, പര്‍വതങ്ങള്‍, നഗരങ്ങള്‍ തുടങ്ങിയ ഭൂമിശാസ്ത്രഘടകങ്ങളെ മുഖ്യോപാധികളാക്കി രചിക്കപ്പെട്ട ഇന്ത്യാചരിത്രം. ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിന്റെ ചരിത്രത്തോടൊപ്പം അതിന്റെ ചരിത്ര-സംസ്‌കാരങ്ങളുടെ ഭൂമിശാസ്ത്രവും ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ഭൂഘടനയും സംസ്‌കാരവും ഇന്ത്യയെന്ന ആശയംതന്നെയും ഉരുത്തിരിഞ്ഞത് നൂറ്റാണ്ടുകള്‍കൊണ്ടാണ്.
ഭൂമിശാസ്ത്രം ചരിത്രത്തെ സ്വാധീനിക്കുന്നതുപോലെ ചരിത്രം ഭൂമിശാസ്ത്രത്തെയും സ്വാധീനിക്കുന്നു. ഇത്രയധികം മാറ്റങ്ങള്‍ക്കു വിധേയമായിട്ടും, നമ്മുടെ സാംസ്‌കാരികത്തനിമകള്‍ സഹസ്രാബ്ദങ്ങളെ അതിജീവിച്ചു. വിഭിന്നങ്ങളായ ആശയസംഹിതകളെയും സംസ്‌കാരങ്ങളെയും ജീവിതരീതികളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കുന്ന സാംസ്‌കാരികശേഷിയുള്ള നാടാണ് ഇന്ത്യ. ഇന്ത്യയുടെ ഭൂഘടനയിലുണ്ടായ വ്യതിയാനങ്ങള്‍, പുരാതനമായ വാണിജ്യപാതകള്‍, നഗരങ്ങളുടെ ഉദ്ഭവവും പതനവും, മണ്‍മറഞ്ഞ നദികള്‍, അവയെ
ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്ന ഐതിഹ്യങ്ങള്‍- എന്നിവയെല്ലാം ഈ കൃതിയില്‍ കടന്നുവരുന്നു.
പരിഭാഷ
റോയ് കുരുവിള
ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിന്റെ സംഗൃഹീത ചരിത്രം.
Original price was: ₹290.00.₹232.00Current price is: ₹232.00.