Sale!

Swathanthryam Thanne Amrutham

Original price was: ₹500.00.Current price is: ₹400.00.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സമരചരിത്രം

കെ.വി. തിക്കുറിശ്ശി

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ടീയ പ്രകിയയായിരുന്ന സാമ്രാജ്യത്വാധിനിവേശ വിമോചനത്തിനു വഴിയൊരുക്കിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കവിതയിൽ ആവിഷ്കരിക്കാനുള്ള ധീരശ്രമമാണ് ‘സ്വാതന്ത്ര്യം തന്നെ അമൃതം’. ഭാരതജനതയൊന്നാകെ കരളുറച്ചു കൈകൾ കോർത്തുനിന്നു നടത്തിയ ആ ജനമുന്നേറ്റത്തെ ത്യാഗനിർഭരമായ മഹജ്ജീവിതങ്ങളിലും സഹന തീക്ഷ്ണമായ സമരമുഹൂർത്തങ്ങളിലും സംഘർഷഭരിതമായ സംഭവങ്ങ ളിലും എഴുതുകയാണ് കെ.വി. തിക്കുറിശ്ശി, നാടകീയവും കാവ്യാത്മകവുമായി. സ്വാതന്ത്ര്യസമരത്തെപ്പറ്റി ഒട്ടേറെ കവിതകൾ മലയാളത്തിലുണ്ടെങ്കിലും ഇതുപോലൊരു ദീർഘകാവ്യം ആദ്യമാണ്.
– ഡോ. പി.കെ. രാജശേഖരൻ

നിസ്തന്ദ്രവും നിരന്തരവും സമർപ്പിതവുമായ ഒരു അക്ഷരയജ്ഞം. അതിന്റെ പരിസമാപ്തിയിൽ ഉയർന്നുവന്ന ഒരു കൂറ്റൻ കാവ്യസൗധം. ഇക്കാലത്ത് ഈയൊരു സംരംഭം അവിശ്വസനീയമായ ഒരദ്ഭുതംതന്നെ. മഹാകാവ്യങ്ങളുടെയും ഖണ്ഡകാവ്യങ്ങളുടെയുമൊക്കെ കാലം കഴിഞ്ഞു എന്ന് സമാധാനിച്ചിരുന്ന കുറെയെങ്കിലും സങ്കരഭാഷാപ്രേമികളുടെ അന്ധവിശ്വാസത്തിന് ഏറ്റ ഒരു ആഘാതം. കന്യാകുമാരിയുടെ കൽക്കണ്ടപ്പാടത്ത് കവിത വിരിയിച്ച ഒരു പരമ്പരയുടെ അവസാനത്തെ സ്വർണ്ണക്കണ്ണി. കെ.വി. തിക്കുറിശ്ശി. ഞാനും ആ കളഭമണ്ണിൽ കിളിർത്ത ഒരു കറുകനാമ്പ്. തപോമയമായ ഈയൊരു മഹാപ്രയത്നത്തെ നാം ഹൃദയപൂർവം അംഗീകരിക്കുക, കവിയുടെ ഉദ്ദേശ്യശുദ്ധിയെ നമിക്കുക.
– എസ്. രമേശൻ നായർ

Category:
Compare
Shopping Cart
Scroll to Top