ബാഹ്യമായ സഞ്ചാരത്തെക്കാള്‍ ആന്തരികമായ യാത്രകളില്‍ ഹൃദയമര്‍പ്പിച്ച ഒരു യാത്രികന്റെ പുസ്തകം. ഹിമാലയം എന്ന അദ്ഭുതത്തെ അനാവരണം ചെയ്യുമ്പോള്‍ അത് ഒരുവന്റെ സത്തയിലേക്കുള്ള യാത്രകൂടിയാകുന്നു. ജീവിതം അതിന്റെ അനിശ്ചിതത്വത്തില്‍ ഒളിപ്പിച്ചുവെച്ച കൗതുകങ്ങള്‍ ഓരോന്നായി ഒരു കുട്ടിയെപ്പോലെ ചെന്ന് തുറന്നുനോക്കി അദ്ഭുതപ്പെടുന്ന യാത്രികന്‍ അവയോരോന്നും നമുക്കായി പങ്കുവെക്കുന്നു.
ഹരിദ്വാര്‍, ഹൃഷികേശ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, തപോവനം, കേദാര്‍, ബദരി ഇങ്ങനെ ഓരോ തപസ്ഥാനങ്ങളും അവിടെ ഇഴപിരിഞ്ഞു നില്ക്കുന്ന ചരിത്രവും മിത്തും മനുഷ്യരും സന്തോഷവും ദുഃഖവും ആത്മീയാനുഭൂതികളുമെല്ലാം ഒരാത്മാന്വേഷകന്റെ സൂക്ഷ്മതയോടെയും സഹൃദയന്റെ നര്‍മോക്തിയോടെയും ആവിഷ്‌കരിക്കുന്ന ഹൃദ്യമായ വായനാനുഭവം.
Original price was: ₹360.00.₹288.00Current price is: ₹288.00.