66,000 കോപ്പികള്‍ വിറ്റഴിഞ്ഞ യാത്രാവിവരണ ഗ്രന്ഥത്തിന്റെ അറുപത്തിരണ്ടാം പതിപ്പ്
2016-ലെ മൂര്‍ത്തീദേവി പുരസ്‌കാരവും 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 2008-ലെ വയലാര്‍ അവാര്‍ഡും നേടിയ യാത്രാവിവരണം
ഏറ്റവും മികച്ച യാത്രാനുഭവ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അമസോണും കുറേ വ്യാകുലതകളും എന്ന കൃതി യുടെ രചയിതാവിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു രചന. യാത്രാവേളയിൽ ശരീരം മാത്രമല്ല, മനസ്സും സഞ്ചരിക്കുന്നു. ഹൈമവതഭൂവിൽ എന്ന ഈ കൃതിയിലൂടെ യാത്രാനുഭവങ്ങൾക്ക് വിചിത്രമാനങ്ങൾ നൽകുകയാണ് എം.പി. വീരേന്ദ്രകുമാർ. പൗരാണിക ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഹിമവൽസാനുക്കളിലേക്കുള്ള യാത്ര, സമ്പന്നവും വൈവിധ്യവുമാർന്ന ഭാരതീയ സംസ്കൃതിയിലേക്കുള്ള അന്വേഷണം കൂടിയാണ്. മുഗൾ സാമ്രാജ്യ ചരിത്രകഥനത്തിനിടയ്ക്ക്, ജഹനാരയെന്ന ദുഃഖപുത്രിയും ദുരന്തനായകൻ ദാരാഷുക്കാവും, ഹരിദ്വാറുമായി ബന്ധപ്പെട്ട് ഭർതൃഹരിയും സഹോദരൻ വരരുചിയും പറയിപെറ്റ പന്തിരുകുലപ്പെരുമയും മറ്റും യാത്രാനുഭവങ്ങളുടെ ഭാഗമായിത്തീരുന്നു. ശൈവ-കൃഷ്ണ ചൈതന്യങ്ങൾ ത്രസിച്ചുനിൽക്കുന്ന പുണ്യഭൂവിൽ കർണന്റെ ആർദ്രമായ ജീവിത കഥയും വിലയം പ്രാപിക്കുന്നു. ഹിമാലയത്തിലെ ചതുർധാമങ്ങളുടെയും നദീസംഗമസ്ഥലികളുടെയും വിശുദ്ധിയുടെ പശ്ചാത്തലത്തിൽ, നദീജല ചൂഷണവും പരിസ്ഥിതി വിനാശവുമടക്കമുള്ള വർത്തമാനകാല സമസ്യകൾ അനാവൃതമാകുന്നു. ഐതിഹ്യങ്ങളിൽ നിന്ന് മിത്തുകളിലേക്കും മുത്തശ്ശിക്കഥകളിലേക്കും നാടോടിശീലുകളിലേക്കും ചരിത്രസത്യങ്ങളിലേക്കും ഒരു സഞ്ചാരം.
Original price was: ₹550.00.₹440.00Current price is: ₹440.00.