Author: NK Abdul Naser
Shipping: Free
ഒരു ജനതയെ, അവരുടെ സംസ്‌കാരത്തെ, പാരമ്പര്യ മൂല്യങ്ങളെ , ഉപചാര മര്യാദകളെ , സഹജീവി സ്‌നേഹത്തെ ഒക്കെ അടുത്തറിയുവാന്‍ കഴിയുക സഹവാസത്തിലൂടെ തന്നെയാണ്. ജോലി ആവശ്യാര്‍ത്ഥം മൊറോക്കോയില്‍ എത്തിപ്പെട്ട എഴുത്തുകാരന്റെ സ്വഭാവിക അനുഭവങ്ങളിലൂടെയാണ് പുസ്തകം മുന്നേറുന്നത്. മഗ് രിബിയുടെ സ്‌നേഹ വായ്പ്പിന്റെ കലര്‍പ്പില്ലാത്ത പങ്ക് വെക്കലും അവയെ നമ്മുടെ നാട്ടുനന്‍മയുമായി സൂക്ഷ്മതലത്തില്‍ താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ ലോകത്തിന്റെ ഏത് കോണിലായാലും മനുഷ്യ സ്‌നേഹത്തിന് ഒറ്റ ഭാഷയേ ഉള്ളൂ എന്ന് അടിവരയിടുന്നു , ‘ മൊറോക്കോയില്‍ ‘ എന്നയീ യാത്രാനുഭവഗ്രന്ഥം.
ഭാഷയുടെ, ജാതിയുടെ, ദേശത്തിന്റെ , സംസ്‌കാരത്തിന്റെയുമൊക്കെ അതിരുകളെ മനുഷ്യത്വത്തിനും പരസ്പര വിശ്വാസത്തിനും മറികടക്കാനും യോജിപ്പിന്റെയും ഐക്യത്തിന്റെയും പുതു ഭൂമിക സൃഷ്ടിച്ചെടുക്കാനും കഴിയുമെന്ന് തീര്‍ച്ചയാവുമ്പോള്‍ ‘ മൊറോക്കോയില്‍ ‘ എന്ന വായന സാര്‍ത്ഥകമാണ്.
പുറവാസം ഒറ്റപ്പെടലിന്റെയും പ്രതിസന്ധികളുടെയും ജീവിതമാണ്. തികച്ചും അന്യവും അപചരിതവുമായ ദേശത്ത് തദ്ദേശീയ ജനത പ്രവാസിയെ ചേര്‍ത്ത് പിടിക്കുമ്പോള്‍ മനസ്സുകള്‍ നന്‍മകളുടെ വിളനിലമാകും. എഴുത്തുകാരന്റെ അനുഭവങ്ങളിലൂടെ കടന്ന് പോവുമ്പോള്‍ വായനക്കാരനില്‍ ഉയിര്‍ക്കൊള്ളുന്ന , സഹജീവി സ്‌നേഹം തന്നെയാണ് ഈ പുസ്തകത്തെ അയാളപ്പെടുത്തുക.