1921ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് മലയാളത്തിലും അറബിമലയാളത്തിലും പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഫത്‌വകളുടേയും നോട്ടീസുകളുടേയും ലഘുലേഖകളുടേയും സമാഹാരം. ഗവേഷകര്‍ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്രസ്രോതസ്സുകള്‍. ബ്രിട്ടീഷ് ഗവണ്‍മെന്റുമായി നിസ്സഹകരിക്കാനും സാമ്രാജ്യത്വത്തിനെതിരെ പോരാടാനും സജ്ജമാക്കുന്ന ഈ ആഹ്വാനങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നവയാണ്. അക്കാലത്തെ മലബാറിലെയും തെന്നിന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സാമൂഹിക സംസ്‌കാരിക രീതികളും ചിന്താധാരകളും ഇവയില്‍ പ്രതിഫലിക്കുന്നു. ഖിലാഫത്ത് നേതാക്കളും പണ്ഡിതന്മാരും അനുയായികളും മലബാര്‍ സമരത്തില്‍ വഹിച്ച പങ്കിന്റെയും മുസ്‌ലിം സമുദായം സമരത്തെ എങ്ങനെ നോക്കിക്കണ്ടു എന്നതിന്റെയും നേര്‍ചിത്രങ്ങളാണ് ഈ രേഖകള്‍.
ക്രോഡീകരണം: അബ്ദുറഹ്‌മാന്‍ മങ്ങാട്
പഠനം: മഹ്‌മൂദ് കൂരിയ