1921ലെലഹള നടന്ന കാലത്ത് ജീവിച്ചിരുന്നുവെന്നു മാത്രമല്ല; അക്കാലത്തും
അതിന്റെ അടുത്തകാലത്തും ലഹള പ്രദേശങ്ങളിൽ പലയിടത്തും പ്രവൃത്തി
എടുക്കുക കൂടി ചെയ്തിട്ടുള്ളതു കൊണ്ടും, ലഹള തുടങ്ങിയ ശേഷം ആഗസ്റ്റ്
19ന് ആലിമുസ്ല്യാരെ കാണുവാൻ തിരൂരങ്ങാടിക്കു പോയ കോൺഗ്രസ്സ്
പ്രവർത്തകന്മാരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നതുകൊണ്ടും
സംഭവത്തിന്റെ യാഥാർഥ്യങ്ങളിൽ പലതും എനിക്കു നേരിട്ടറിയുവാൻ
ഇടവന്നിട്ടുള്ളതുകൊണ്ടും, ഈ ഗ്രന്ഥം ചരിത്രപരമായി യാഥാർഥ്യം
തെളിയിച്ചിട്ടുണ്ടെന്നു സധൈര്യം പറയുവാൻ സാധിക്കും. 1921ലെ
മലബാർ ലഹള വെറും ഒരു സാമുദായികമായ മാപ്പിള ലഹളയാക്കി
ചിതീകരിക്കുവാൻ ചിലർ ശ്രമിച്ചത് ഭയങ്കരമായ ഒരനീതിയാണ്. 1857ലെ
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷുകാരൻ സിപായി
ലഹളയാക്കിയതു പോലെയായിരിക്കും,1921ലെ ചരിത്ര
സാമുദായിക ലഹളയായി ചിത്രീകരിക്കുന്നത്. യുദ്ധം ചെയ്തിരുന്നവർ
മാപ്പിളമാരായിരുന്നുവെന്നതിനാൽ അവർക്കഭിമാനിക്കാമെന്ന നിലയിൽ
മാത്രമേ മാപ്പിള ലഹള എന്ന പദം 1921ലെ സംഭവത്തിനു ചരിത്രപരമായി
ചേരുകയുള്ളു. അവതാരിക: കെ. മാധവമേനോൻ
Original price was: ₹100.00.₹89.00Current price is: ₹89.00.