ഉദ്വേഗ സിനിമകളുടെ ആചാര്യൻ ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ വിഖ്യാതമായ സിനിമയ്ക്ക് ആധാരമായ നോവൽ
പരിഭാഷ: മരിയ റോസ്
എന്റെ അതിഥി നിലത്ത് മലർന്ന് കിടപ്പുണ്ടായിരുന്നു. ഒരു നീളൻ കത്തി അയാളുടെ ഹൃദയത്തിനുള്ളിലൂടെ കടന്ന് തറയിൽ ഉറച്ചുനിന്നു…
ഒരു ഫ്രീലാൻസ് ചാരനായ ഫ്രാങ്ക്ളിൻ പി സ്കഡർ തൻറ ഫ്ളാറ്റിനുള്ളിൽ വെച്ച് കൊലചെയ്യപ്പെടുന്നതോടെ റിച്ചാർഡ് ഹാനെയുടെ ജീവിതം ഒരു മരണഭീഷണിക്കു കീഴെ തണുത്തുറയുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ്
സ്‌കഡർ നടക്കാനിരിക്കുന്ന ഒരു രാഷ്ട്രീയകൊലപാതകത്തെക്കുറിച്ച് ഹാനെയോട് സംസാരിച്ചത്. അയാളുടെ അതേ വിധി തന്നെയും കാത്തിരിക്കുന്നുവെന്ന് ഹാനെ തിരിച്ചറിയുന്നു. അറസ്റ്റ് ചെയ്യാനെത്തുന്ന പോലീസിന്റെയും ജീവനാവശ്യപ്പെടുന്ന കൊലയാളികളുടെയും കണ്ണു വെട്ടിച്ച് ഹാനെ കോട്ടിഷ് മലയോരങ്ങളിലേക്ക് രക്ഷപ്പെടുകയാണ്. എന്താണ് സ്കഡറുടെ രഹസ്യം? ആർക്കാണ് ഹാനെയുടെ ജീവൻ വേണ്ടത്?
ജോൺ ബുക്കൻ രചിച്ച സ്പെ ത്രില്ലർ. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ സസ്പെൻസ് ചലച്ചിത്രത്തിന് ആധാരമായ നോവൽ!
₹180.00