Sale!
,

43 Naattusancharangal

Original price was: ₹450.00.Current price is: ₹405.00.

43
നാട്ടുസഞ്ചാരങ്ങൾ 

സാബു മഞ്ഞളി

ചരിത്രവും പ്രകൃതിയും ദേശഭംഗിയും അനുഭവങ്ങളും പെയ്തിറങ്ങുന്ന സഞ്ചാരം

എന്തിനാണ് യാത്രകള്‍ എന്ന ചോദ്യത്തിന് എക്കാലത്തും വലിയ പ്രസക്തിയുണ്ട്. പുതിയ സ്ഥലങ്ങള്‍ തേടിപ്പിടിക്കല്‍ മാത്രമല്ല ഓരോ യാത്രകളും. നാം ചെന്നെത്തുന്ന സ്ഥലങ്ങളില്‍ അധിവസിക്കുന്ന ജീവികള്‍, അതിലെ മനുഷ്യര്‍, അവരുടെ ജീവിതം, സംസ്‌കൃതി, ഭാഷ, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ എത്രയോ പുതിയ അറിവുകള്‍ ഓരോ പ്രദേശവും യാത്രികര്‍ക്കായി കാത്തു വച്ചിരിക്കുന്നു. മനുഷ്യവംശം, മനുഷ്യപൂര്‍വ്വ ജീവികളായിരിക്കുമ്പോള്‍ തന്നെ സഞ്ചാരികളുമായിരുന്നു. കൗതുകങ്ങള്‍ക്കുമപ്പുറം യാത്രകള്‍ ഏതോ ജന്മത്തില്‍ മറന്നു വച്ച ഓര്‍മകളുടെ വീണ്ടെടുപ്പുകള്‍കൂടിയാണ്. ചെന്നെത്തുന്ന ഓരോ പ്രദേശവും തനിക്കൊരു മറുപിറവി സമ്മാനിക്കുന്നതായി സാബു മഞ്ഞളി എന്ന യാത്രികനും അനുഭവിക്കുന്നുണ്ട്. അവയിലൂടെ തന്നെതന്നെ വീണ്ടെടുക്കുന്ന ഒരു ഭൗതിക വ്യവഹാരമായി  യാത്രകളെ മാറ്റുന്നതോടൊപ്പം കാഴ്ചകളുടേയും അനുഭവങ്ങളുടേയും പലവിധ ജാലകങ്ങള്‍ തുറന്നിട്ട് വായനക്കാരനെ കൂടെ കൂട്ടുകയും രസിപ്പിക്കുകയും ചെയ്യുന്നു സാബു മഞ്ഞളിയുടെ യാത്രാവിവരണം.

Categories: ,
Guaranteed Safe Checkout
Author: Sabu Manjaly
Shipping: Free
Publishers

Shopping Cart
43 Naattusancharangal
Original price was: ₹450.00.Current price is: ₹405.00.
Scroll to Top