The 5 am Club

260.00

റോബിൻ ശർമ്മ

പ്രഭാതത്തെ സ്വന്തമാക്കുക
ജീവിതം ശ്രേഷ്ഠമാക്കുക

ഇരുപത് വർഷങ്ങൾക്കു മുൻപാണ് ലോകപ്രശസ്ത നേതൃപാടവ-കാര്യക്ഷമതാ പരിശീലകനായ റോബിൻ ശർമ്മ 5 എ എം ക്ലബ്ബ് എന്ന പ്രഭാത പരിശീലന പരിപാടിക്ക് രൂപകല്പന നൽകിയത്. സങ്കീർണമായ പുതിയകാല ജീവിതത്തിൽ കൂടുതൽ കാര്യക്ഷമതയും നല്ല ആരോഗ്യവും പ്രസാദാത്മകതയും ഈ പ്രഭാത പരിശീലന പരിപാടി പ്രദാനം ചെയ്യും.
രൂക്ഷമായ ജീവിതപ്രശ്നങ്ങൾ നേരിടുന്ന ഒരു ചിത്രകാരനും ബിസിനസ്സ്കാരിയും വിചിത്രസ്വഭാവക്കാരനായ ഒരു വ്യവസായ പ്രമുഖനെ പരിചയപ്പെടുന്നതും അവരുടെ മാർഗ്ഗ ദർശകനാകാൻ സന്മനസ്സുകാണിച്ച ആ ശതകോടീശ്വരനോടൊപ്പം ഏതാനും ദിവസങ്ങൾ ചിലവഴിക്കുന്നതുമായ ഉദ്വേഗഭരിതവും നർമ്മരസപ്രധാനവുമായ സംഭവങ്ങൾ “ദി 5 എ എം ക്ലബ്ബി’നെ രസകരമായ ഒരു വായനാനുഭവമാക്കുന്നു.
ഇതിഹാസനായകന്മാരും ബിസിനസ്സ് മേധാവികളും മറ്റ് ബുദ്ധിശാലികളും ലക്ഷ്യപ്രാപ്തിക്കായി പ്രഭാതസമയം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ അവലോകനം
ദിവസം മുഴുവൻ കാര്യക്ഷമമാകുവാൻ പ്രഭാതത്തിൽ ഉണരുന്ന ശീലവും മറ്റ് പദ്ധതിക്രമങ്ങളും.
പ്രഭാതത്തിലെ പ്രശാന്തതയിൽ വ്യായാമം, വ്യക്തിത്വ വികസനം എന്നിവക്കുള്ള അനുക്രമമായ പരിശീലനവിധികൾ.
പ്രഭാതത്തിൽ ഉറക്കമുണരുകയാണെങ്കിൽ മറ്റുള്ളവർ ഉറങ്ങുന്ന ആ സമയത്ത് ശ്രദ്ധവ്യതിചലിക്കാതെ സർഗ്ഗവൈഭവത്തെ സമുന്നതമാക്കാനും ലക്ഷ്യങ്ങളെക്കുറിച്ച് അവബോധമ നേടാനും കൂടുതൽ എളുപ്പമാണെന്ന നാഡീവ്യൂഹശാസ്ത്ര ഗവേഷണങ്ങളുടെ ഫലപ്രഖ്യാപനം.
സാങ്കേതിക ഉപകരണങ്ങളാൽ വ്യതിചലിക്കപ്പെട്ടേക്കാവുന്ന ഏകാഗ്രതക്ക് ഭംഗം വരാതിരിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും അങ്ങനെ പ്രശസ്തിയും ധനവും നേടാനുമുള്ള മാർഗ്ഗദർശനം.

Category:
Guaranteed Safe Checkout
Shopping Cart
The 5 am Club
260.00
Scroll to Top