ആദര്‍ശ ഹിന്ദു ഹോട്ടല്‍
ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
രണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും
പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍. ബംഗാളിലെ ഹാജാരി എന്ന
പാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു
പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓര്‍മ്മപ്പെടുത്തുന്ന കൃതി.
അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാജാരി മറക്കുന്നില്ല. ഹാജാരിയുടെ സ്വപ്നം സഫലമായതെങ്ങനെയെന്നും അവയ്ക്ക് കാലാതീതമായ മാനുഷിക ബലം കൈവരുന്നത് എങ്ങനെയെന്നും ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. നിലാവിന്റെ സൗന്ദര്യം ഉടനീളം പൊഴിയുന്ന എഴുത്ത്. ഹൃദ്യവും സരളവുമായ ആഖ്യാനശൈലിയില്‍ വാര്‍ത്തെടുത്ത ബിഭൂതിഭൂഷന്റെ രചനാശില്പം.
നാടകം, സിനിമ, ടി.വി. സീരിയല്‍ എന്നീ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധമായ
നോവല്‍.
Original price was: ₹300.00.₹255.00Current price is: ₹255.00.