ആദ്യകാലം
സി വി ബാലകൃഷ്ണന്‍
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്. വായനക്കാരന് ഹര്‍ഷോന്മാദങ്ങള്‍ സമ്മാനിക്കുന്ന അത്യപൂര്‍വ്വമായ രചനാശൈലി ഈ ഗ്രന്ഥത്തെ മൂല്യവത്താക്കി മാറ്റുന്നു.