ആക്രമണം
യാസ്മിനാ ഖാദ്ര
വിവര്‍ത്തനം: സലില ആലക്കാട്
ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന്റെ ആര്‍ദ്രമായ മനുഷ്യമുഖം വെളിവാക്കുന്ന നോവല്‍
ടെല്‍ അവീവില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ഇസ്രായേല്‍ പൗരത്വമുള്ള ഡോ. അമീന്‍ ഴഫാരി. ടെല്‍ അവീവില്‍ത്തന്നെയുള്ള ഒരു റെസ്റ്റോറന്റില്‍ ഒരു മനുഷ്യബോബായി പൊട്ടിത്തെറിച്ച ഡോക്ടറുടെ ഭാര്യ. പ്രഹേളിക പോലെ അനുഭവപ്പെട്ട ഒരു സംഭവത്തിന്റെ കുരുക്കുകള്‍ അഴിച്ചെടുക്കുന്ന മനുഷ്യത്വത്തിന്റെ തീവ്രമായ കഥയാണ് ആക്രമണം. പത്തു വര്‍ഷമായി തന്റെ ഹൃദയത്തോട് ചേര്‍ത്തു വെച്ച പത്നിയുടെ പുകയുന്ന ഹൃദയം കാണാതെ പോയതിന്റെ വേദനയില്‍ നൊന്തുകേഴുന്ന പുരുഷന്റെ തീര്‍ത്ഥാടനമാണ് ഈ നോവല്‍. കലാപങ്ങളും ആക്രമണങ്ങളും സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെയും യാസ്മിനാ ഖാദ്രയുടെ അന്വേഷണം.
Original price was: ₹190.00.₹170.00Current price is: ₹170.00.