വർത്തമാനകാലയാഥാർത്ഥ്യങ്ങളിലൂന്നി ഭൂതകാലത്തിലേക്കും അതിനും പുറകിലേക്കുമുള്ള ഒരതീതസഞ്ചാരം. അഭയം തേടി ഒരു കാലത്തുനിന്നും മറ്റൊരു കാലത്തിലേക്കു വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുൾപായയും വളർത്തുമൃഗങ്ങളുമായി നീങ്ങിയ പുരാതനമനുഷ്യനിൽനിന്നും ആധുനികമനുഷ്യൻ ഒട്ടും മാറിയിട്ടില്ല. അഭയാർത്ഥികളുടെ പേരുമാറി മൈഗ്രന്റ് എന്നായതും വിഴുപ്പുഭാണ്ഡത്തിനു പകരം അമേരിക്കൻ ടൂറിസ്റ്റു ബാഗുകളായതുമൊഴികെ. പടയാളികൾ ടെററിസ്റ്റുകളായി രൂപംമാറിയതോടെ മുൻകൂട്ടി നിശ്ചയിക്കാത്ത ഇടങ്ങൾ പടനിലങ്ങളായി ശവപ്പറമ്പുകൾ എവിടെയും രൂപപ്പെടാമെന്നായി. അഭയാർത്ഥികൾ എവിടെനിന്നും ഉരിത്തിരിയാമെന്നായി. സാംസ്‌കാരികമുന്നേറ്റം നിരർത്ഥകമായി എന്നുതോന്നുന്ന അവസ്ഥയിൽ ജൈവമനുഷ്യൻ ചരിത്രത്തിലൂടെ തിരികെ നടന്ന് അവന്റെ വംശീയസ്വത്വം വീണ്ടെടുക്കുമെന്ന് ഈ കൃതി ലോകത്തെ ഓർമ്മിപ്പിക്കുന്നു.
Original price was: ₹200.00.₹180.00Current price is: ₹180.00.