Author: Joshil
Shipping: Free
Aaru Puzha Nadhi…
Original price was: ₹650.00.₹585.00Current price is: ₹585.00.
ആറ്
പുഴ
നദി…
ജോഷില്‍
മനുഷ്യന്റെ പരിണാമ വികാസങ്ങള്‍ക്ക് കൂട്ടായി എവിടെയും ഒരു നദി ഒഴുകിയിരുന്നു, അവന്റെ ജീവിതത്തിന്റെ സിരയും ധമനിയുമായിരുന്ന ഒന്ന്. ഒരു നദിയെ അപ്പാടെ പിടിച്ചുനിര്‍ത്തുന്ന ആദ്യ അണക്കെട്ട് നിര്‍മ്മിച്ചത് മെസോപ്പൊട്ടാമിയയില്‍ ആണ്. ഇന്ന് അണക്കെട്ടുകളില്ലാത്ത നദികള്‍ വിരളമാവും. ഭൂമിയുടെ ഭ്രമണത്തെത്തന്നെ ഉലച്ചുകളഞ്ഞ അണക്കെട്ടുകള്‍ ഉയര്‍ന്നുകഴിഞ്ഞു.
ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യയുടെ ക്ഷേത്രങ്ങളെന്നാണ് നെഹ്രു അണക്കെട്ടുകളെ വിശേഷിപ്പിച്ചത്. വികസിത രാജ്യങ്ങള്‍ അണക്കെട്ടുകള്‍ ഡീകമ്മീഷന്‍ ചെയ്ത് തുടങ്ങിയ കാലത്ത് അണക്കെട്ടുകളുടെ രാഷ്ട്രീയ സാമ്പത്തിക വിശകലനങ്ങള്‍ക്ക്, അവ നിര്‍മ്മിക്കുന്നതിലെ അടിയൊഴുക്കുകള്‍ക്ക് വലിയ മാനങ്ങളുണ്ട്.
അണക്കെട്ടിനാല്‍ ഒഴുക്കറ്റ് മരിച്ചുപോവുന്ന നദികളുടെ, അവ പേറുന്ന ജീവനുകളുടെ, നമ്മെ കാത്തിരിക്കുന്ന പ്രളയങ്ങളുടെ കഥകള്‍ മാത്രമല്ല ഈ നോവല്‍. നദികള്‍ക്കൊപ്പം ജീവിച്ച മനുഷ്യരുടെയും അവയുടെ ആഴങ്ങളിലും പരപ്പുകളിലുമുള്ള, നമ്മള്‍ ഇനിയും കണ്ടിട്ടില്ലാത്ത ചരാചരങ്ങളുടെയും കഥകള്‍ കൂടിയാണ് ആറ്, പുഴ, നദി… – രമാകാന്തന്‍, നോവലിലെ പുസ്തക വില്‍പ്പനക്കാരനായ കഥാപാത്രം