Aathmavinte Theerthayathrakal

14.00

ഗതകാല ചരിത്രത്തിന്റെ നൂറ്റാണ്ടുകള്‍ താണ്ടിക്കടന്ന് ആത്മാവ് നടത്തിയ തീര്‍ഥയാത്രകളുടെ രസകരവും പഠനാര്‍ഹവുമായ അനുഭവവിവരണങ്ങളാണ് ഈ കൃതിയിലെ ഉള്ളടക്കം. പശ്ചിമേഷ്യന്‍ പശ്ചാത്തലത്തില്‍ ഇന്നും പ്രസക്തി നശിച്ചിട്ടില്ലാത്ത, കാലത്തിന്റെ അനന്തവിദൂരപഥത്തിലോളം യശോധാവള്യം ചൊരിഞ്ഞുനില്‍ക്കുന്ന സലാഹുദ്ദീന്‍ അയ്യൂബിയുടെ മഹദ് വ്യക്തിത്വത്തിന്റെ നാനാവശങ്ങളും, വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കിടം നല്‍കിയ അബൂദര്‍റില്‍ ഗിഫാരി എന്ന സഹാബിവര്യന്റെ വ്യക്തിത്വത്തിന്റെ യഥാര്‍ഥ മുഖവും അനാവൃതമാവുന്നു. ടൈഗ്രീസിന്റെ തീരങ്ങളില്‍ വാളും വിശ്വാസവും മുഖത്തോടുമുഖം ഏറ്റുമുട്ടിയ, ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ ധീരോദാത്തവും ഉദ്വേഗജനകവുമായ സമരകഥ പ്രതിപാദിക്കുന്ന ആത്മാവിന്റെ ഡയറിക്കുറിപ്പുകളില്‍ അബ്ബാസിയ്യാ കാലഘട്ടത്തിലെ ജനജീവിതത്തിന്റെ ചിത്രശകലങ്ങളും ദര്‍ശിക്കാം. ആഖ്യാനത്തില്‍ നൂതനമായൊരു മാധ്യമം സ്വീകരിച്ചിട്ടുള്ള മനോഹരമായ ഈ ചരിത്രശില്പം ഇതര ചരിത്രകൃതികളില്‍നിന്ന് ഒറ്റപ്പെട്ടുനില്‍ക്കുന്നു.

Category:
Guaranteed Safe Checkout
Compare
Shopping Cart
Aathmavinte Theerthayathrakal
14.00
Scroll to Top