Author: Nirmala James
Children's Literature
Compare
Abu
₹80.00
അബുവിനെപ്പോലെ എത്ര ബാല്യങ്ങള്‍. കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും സന്തോഷത്തിലാറാടേണ്ട ബാല്യം വേദനയും യാതനയും പേറി… അബു സ്‌കൂളില്‍ മിടുക്കനായിരുന്നു. പക്ഷേ, തനിക്ക് താങ്ങായിരുന്ന ഉപ്പയുടെ മരണം സ്‌കൂളുപേക്ഷിക്കാന്‍ അവനെ നിര്‍ബന്ധിതനാക്കി. തന്റെ കുഞ്ഞു കൈകളില്‍ ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ വന്നുവീണപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ അതിനെ നേരിട്ട അബു.. അവന്റെ ജീവിതത്തിലെ കണ്ണീരും വേദനയും… പിന്നെ അമാവാസിക്കുശേഷം പിറന്നുവീണ സന്തോഷത്തിന്റെ പൗര്‍ണമി.. എല്ലാം അതിമനോഹരമായി വരച്ചുവെച്ചിരിക്കുന്നു ഈ നോവലില്‍. കുട്ടികളും മുതിര്‍ന്നവരും തീര്‍ച്ചയായും ഇതിഷ്ടപ്പെടും.