പടിഞ്ഞാറിന്റെ വെല്ലുവിളികള്‍ക്കു മുന്നില്‍ പരമ്പരാഗത മുസ്ലിം ചിന്ത വിഭ്രാന്തമായിരുന്ന യുഗസന്ധിയിലാണ് പ്രതിഭാസമ്പന്നമായ തൂലികയുമായി അബുല്‍അഅ്ലാ മൌദൂദി പ്രവര്‍ത്തനമാരംഭിക്കുന്നത്. നിശിതമായ അപഗ്രന്ഥനചാതുര്യത്തോടെ പാശ്ചാത്യ സംസ്കാരത്തിന്റെ ദൌര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇസ്ലാമിന്റെ സാധുതയും സാധ്യതയും മൌലാനാ മൌദൂദി ലോകര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. യാഥാസ്ഥിതികത്വത്തിന്റെ ഇടവഴികളിലും മോഡേണിസത്തിന്റെ സ്വീകരണമുറികളിലും വിതുമ്പിനിന്ന് ഇസ്ലാമിക ചിന്ത വീണ്ടും ആഞ്ഞടിച്ചു തുടങ്ങഇയത് നാം മൌദൂദിക്ക് നന്ദി പറയണം. അമ്പതുകളഇല്‍ മൌദൂദി സാഹിബ് ഉപയോഗിച്ച പദങ്ങളും ആവിഷ്കരിച്ച ശൈലികളും ഇന്ന് അദ്ദേഹത്തിന്റെ എതിരാളികളുടെ പോലും എഴുത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. എവിടെയും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇസ്ലാമിക നവജാഗരണത്തിന്റെ ആദ്യസ്പന്ദനങ്ങളാണ് മൌദൂദി കൃതികള്‍. ഹൈദരാബാദില്‍ പത്രപ്രവര്‍ത്തകനായിരുന്ന മൌദൂദി, തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ അനവദ്യസുന്ദരമായ ഉര്‍ദുവില്‍ ഇസ്ലാമിനെപ്പറ്റി എഴുതിയ മൌദൂദി, നാല്‍പതുകളുടെ ആദ്യത്തില്‍ ഒരു ചെറുസംഘം പ്രവര്‍ത്തകരോടു ചേര്‍ന്ന് ‘ജമാഅത്തെ ഇസ്ലാമിക്ക് അടിത്തയിട്ട മൌദൂദി, പാകിസ്താനി തടവറയില്‍ തനിക്ക് കൊലക്കയറുണ്ടെന്നു കേട്ട് ശാന്തചിത്തനായി പുഞ്ചിരിച്ച മൌദൂദി, മഹാനായ ആ ഇസ്ലാമിക നായകന്റെ വിവധ ജീവിതവശങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഇതള്‍ വിടര്‍ത്തുന്നു. പണ്ഡിതശ്രേഷ്ഠന്‍ ടി. മുഹമ്മദിന്റെ വസ്തുനിഷ്ഠമായ പ്രതിപാദനരീതി ആകര്‍ഷകമാണ്.
₹20.00