Sale!
,

Achappam Kathakal

Original price was: ₹120.00.Current price is: ₹100.00.

അച്ഛപ്പം
കഥകള്‍

ഗായത്രി അരുണ്‍

എല്ലാ വേര്‍പാടുകള്‍ക്കും പാടാനുള്ളത് വേദനയുടെ കവിതകളാണ്. വെളിച്ചം നിറഞ്ഞ ഇരുളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഈയാംപാറ്റകളെപോലെ ഉയര്‍ന്നു വരും. പിന്നെ അവ അനന്തതയിലേക്ക് ചിറകു വിടര്‍ത്തും.
ഉടലാഴങ്ങളെ കീറി മുറിച്ചൊരു നാള്‍ അച്ഛന്‍ തിരിച്ചു പോയി. സത്യത്തിനും അസത്യത്തിനും ഇടയിലുള്ള വിങ്ങുന്ന ഭീതിയുടെ വസന്തം വിരുന്നു വന്നു. ശൂന്യത വേദനിപ്പിക്കുന്ന ഉത്സവങ്ങളായി. അത് ആഴങ്ങളില്‍ നിറയുകയും ഉയരങ്ങളില്‍ പടര്‍ന്നു കയറുകയും ചെയ്തു. വചന ശൂന്യതകളിലേക്ക് കൊണ്ടു പോകുന്ന നിര്‍ദ്ദാക്ഷിണ്യമായ കെണിയായി തോന്നിയ നിമിഷങ്ങള്‍. അച്ഛനത് വിമോഹനമായ വിരാമചിഹ്നമായിരുന്നു.
മിന്നിയും മങ്ങിയും കത്തുന്ന വെളിച്ചം വിതറിയ വഴിയിലൂടെ നമ്മളും നടന്നുകൊണ്ടിരിക്കുന്നു. പിന്നിടാന്‍ ഇനി ഇത്തിരി ദൂരം കൂടി ബാക്കിയുണ്ട്. അതുവരെ ഈ യാത്ര തുടരാം.
ഭൂതകാലത്തിന്റെ ദലമര്‍മ്മരങ്ങളിലൂടെ ശൂന്യമായ വിചാരജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ക്ക് മറുപടിയായി എന്നും കൂടെയുള്ള നിറസാന്നിദ്ധ്യം. ഉള്ളിലെ അഗാധതകള്‍ പൊട്ടിയൊഴുകി, പിന്നെ മുറികൂട്ടിയായി മാറിയ എഴുത്ത്.

 

Available on backorder

Categories: ,
Compare

Author: Gayathri Arun

Shipping: Free

Publishers

Shopping Cart
Scroll to Top