Author: Dr. Kadheeja Mumthas
Shipping: Free
അവര്‍ അധിനിവേശക്കാരെങ്കില്‍ നമ്മളോ ലൈലാ?’ എന്ന ചോദ്യത്തിനു നേരെ അവള്‍ മുറിവേറ്റൊരു നോട്ടം നോക്കി. ”അതെങ്ങന്യാ നമ്മള് അധിനിവേശക്കാരാകാ? വേണെങ്കി അഭയാര്‍ത്ഥികളെന്നു
വിളിച്ചോ. ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഇവിടെ വന്നവരല്ലേ നമ്മള്‍? ഇത്ര വിശാല മായ ലോകത്ത് നമ്മുടെ ഒരു കൊച്ചു കൂരയ്ക്കിടം കിട്ടാതെ കടലു താണ്ടി വന്നവര്‍! ‘കടലു ശരിയ്ക്കു താണ്ടി വന്നവര്‍ അവര്‍ തന്നെ, വെള്ളക്കാര്‍ എത്ര സാഹസികമായിരുന്നു അവരുടെ യാതി അയാളും
വിട്ടു കൊടുത്തില്ല. ‘നമ്മളത്രയൊക്കെ സഹിച്ചോ ലൈലാ? നമ്മള്‍
അഭയാര്‍ത്ഥികളെങ്കില്‍ യഥാര്‍ത്ഥ അഭയാര്‍ത്ഥികളെ എന്തു വിളിയ്ക്കും? മരുഭൂമി താണ്ടി, കടലുതാണ്ടി, അടച്ചിട്ട രാജ്യാതിര്‍ത്തികള്‍ താണ്ടി വന്നവര്‍? സിറിയക്കാര്‍, ശ്രീലങ്കന്‍ തമിഴര്‍, റോഹിങ്ക്യര്‍