Shopping cart

Sale!

Adimalanadinte Charithram

ആദിമലനാടിന്റെ
ചരിത്രം

പ്രഥനാതീരങ്ങളിലൂടെ ഒരു പര്യവേഷണം

എ പത്മനാഭന്‍

മലയാളികളുടെ മാതൃദേശമെന്നു വിശേഷിപ്പിക്കാവുന്ന ആദിമലനാടെന്ന ഒരു ഭൂപടത്തെക്കുറിച്ചുളള കാഴ്ചപ്പാടും അന്വേഷണവുമാണ് ഈ കൃതി. കേരളത്തിന്റെ അംഗീകൃതചരിത്രത്തില്‍ നിന്നുമടര്‍ന്നു നില്‍ക്കുന്ന മലനാടിന്റെ പൗരാണികതയും ആദികാലം തൊട്ടേയുള്ള സാംസ്‌കാരികവും വാണിജ്യപരവുമായ വിശ്വബന്ധവും നൂറ്റാണ്ടുകളിലൂടെ രൂപാന്തരപ്പെട്ട സാമ്പത്തിക-സാമൂഹിക ഘടനകളുടെ സവിശേഷതകളും അവയുടെ സമഗ്രവസ്തുതയില്‍ അന്വേഷിച്ചുറപ്പിക്കാനുള്ള പഠനപദ്ധതി. ശ്രീകണ്ഠപുരം ആസ്ഥാനമായുള്ള മലനാടിന്റെ സ്വന്തമായ മേല്‍വിലാസം കണ്ടെത്തുന്ന ചരിത്രപര്യവേഷണം.

Original price was: ₹519.00.Current price is: ₹467.00.

Buy Now

Author: A Padmanabhan
Shipping: Free

 

ജനനം കണ്ണൂർ ജില്ലയിൽ കാവുമ്പായി. കെ.നാരായണൻ മാസ്റ്റരുടേയും എ.കാർത്ത്യായനിയമ്മയുടേയും മകൻ. കാവുമ്പായി ജി.എൽ.പി.എസ്., എള്ളരിഞ്ഞി എൽ.പി.എസ്., മടമ്പം മേരിലാന്റ്, ശ്രീകണ്ഠപുരം ജി.എഛ്.എസ്., തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ പഠനം. വിവിധ പാരലൽ കോളേജുകളിൽ ഗണിതാധ്യാപകൻ. ജില്ലാ – സംസ്ഥാന തലത്തിൽ രാഷ്ട്രീയ- സാംസ്‌കാരിക പ്രവർത്തനാനുഭവം. ഒന്നരപ്പതിറ്റാണ്ട് കേരള ട്രാൻസ്‌പോർട് കമ്പനിയിൽ ജോലി. കൈരളി ബുക്‌സ്, അകം മാസിക, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകവിഭാഗം എന്നിവയിൽ എഡിറ്ററായും ചാനലിൽ സ്‌ക്രിപ്റ്റ് റൈറ്ററായും പ്രവർത്തിച്ചു. പത്രപ്രവർത്തനത്തിലും നാടക- തെരുവുനാടകവേദികളിലും ഹ്രസ്വകാല ബന്ധം. ആനുകാലികങ്ങളിൽ കവിത, കഥ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൃതികൾ: കാവുമ്പായി കാർഷിക കലാപം (ചരിത്രം), ആകാശത്തിന്റെ കണ്ണാടി, ജൂൺ നക്ഷത്രം, വരച്ചു വച്ച വാതിൽ ,സൂഫി മറഞ്ഞ നിലാവ് (കാവ്യസമാഹാരങ്ങൾ), മധ്യാഹ്നത്തിന്റെ യാത്രാമൊഴി (ഓർമ), ഇരട്ടക്കുട്ടികളുടെ കളിപ്പാട്ടം (നോവൽ),കാവുമ്പായി: ചരിത്രപാഠവും പാഠഭേദവും (ചരിത്രം), കാൾ മാർക്‌സ് (ജീവചരിത്രം), ശബരിമല – വിചാരണയും വിധിയെഴുത്തും (എഡിറ്റർ), ജെന്നിക്ക് സ്‌നേഹപൂർവം മാർക്‌സ് (ജീവചരിത്രം).

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.