നമുക്കു പരിചിതമായ അന്‍പതോളം ഔഷധസസ്യങ്ങളുടെ കൃഷിരീതികള്‍, ഉപയോഗവിധങ്ങള്‍, ഗൃഹവൈദ്യം എന്നിവ ഉള്‍പ്പെടുത്തി രചിച്ച ഈ പുസ്തകം സാമാന്യരീതിയില്‍ എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്നതാണ്. സസ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ വളരെ ഉപകാരപ്പെടുന്നു.
-വി.കെ. മാധവന്‍നായര്‍
റിട്ടയേഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍
മലയാളികളുടെ മാറിയ ഭക്ഷണരീതി വിരുദ്ധാഹാരങ്ങളാല്‍ വയറു നിറയ്ക്കുമ്പോള്‍ ആരോഗ്യപരിപാലനം വെല്ലുവിളിയുയര്‍ത്തുന്നു. ജീവിതശൈലീരോഗങ്ങള്‍ അണുകുടുംബങ്ങളെ ഉപരോധത്തിലാക്കുമ്പോള്‍ പറമ്പിലും മട്ടുപ്പാവിലും ചെയ്യാവുന്ന ജൈവകൃഷിരീതിയെ വീണ്ടെടുക്കാനുള്ള മാര്‍ഗദര്‍ശിയാണീ ഗ്രന്ഥം.
നാട്ടറിവുകളുടെ തനതുരീതിയെ തിരിച്ചുപിടിക്കുന്ന പുസ്തകം.
₹120.00