Author: Vaisakhan
Shipping: Free
Akkarakadhakal
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.
അക്കരക്കഥകള്‍
വൈശാഖന്‍
കടല്‍ കടന്നുപോയ ഒരു കൂട്ടം മനുഷ്യരുടെ കഥകളുടെ സമാഹാരമാണ് അക്കരക്കഥകള്‍. സ്വദേശത്തിന്റെ ഹാര്‍ദ്ദമായ അനുഭൂതിലോകങ്ങളെ സ്വജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാതെ, മാതൃഭാഷാസ്നേഹം നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചു പോരുന്ന ഒരു കൂട്ടം എഴുത്തുകാരുടെ തെരഞ്ഞെടുത്ത കഥകളുടെ സമാ ഹാരമാണിത്. മലയാളിയുടെ പൊതുബോധങ്ങളില്‍ പതിഞ്ഞുപോയ പ്രവാസത്തിന്റെ നേരനുഭവങ്ങളല്ല, മറിച്ച് അതിസാധാരണക്കാരായ മനുഷ്യരുടെ അനുഭവലോകങ്ങളിലേക്കാണ് ഈ കഥകള്‍ സഞ്ചരിക്കുന്നത്. ചെറുകഥയുടെ സാമ്പ്രദായിക ബോധങ്ങളെ തൃപ്തിപ്പെടുത്തുക എന്നതിനപ്പുറത്ത് കഥയെ അനുഭവമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യബോധത്തിലൂന്നിയാണ് ഇതിലെ കഥകളോരോന്നും എഴുതപ്പെട്ടിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളെ അതിലളിതമായ ഭാഷയില്‍ ഹൃദ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ഇതിലെ കഥകള്‍ സ്ത്രീപുരുഷസമത്വത്തെക്കുറിച്ചുള്ള ആലോചനകള്‍ ഗോത്ര ജീവിതത്തിന്റെ ഉള്ളറകളിലേക്കുള്ള സഞ്ചാരങ്ങള്‍, തിരസ്‌കൃതരാക്കപ്പെടുന്ന ജീവിതങ്ങളുടെ അന്തഃസംഘര്‍ഷങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ പ്രമേയങ്ങളെ അവതരിപ്പിക്കുന്നു.
Related products
-
Stories
RAJYADROHIKALUDE VARAVU
₹150.00Original price was: ₹150.00.₹135.00Current price is: ₹135.00. Read more -
Stories
KADALCHORUKKU
₹130.00Original price was: ₹130.00.₹117.00Current price is: ₹117.00. Read more -
Stories
ORAZHINJATTAKARANTAE ATHMAGHADANGAL
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. Read more -
Gibran
60 GIBRAN KATHAKAL
₹90.00Original price was: ₹90.00.₹85.00Current price is: ₹85.00. Read more -
Stories
VISWOTHARAKADHAKAL
₹130.00Original price was: ₹130.00.₹117.00Current price is: ₹117.00. Read more