Author: Girija Sethunath
Shipping: Free
Original price was: ₹250.00.₹215.00Current price is: ₹215.00.
അക്ഷയമിഥില
ഗിരിജാസേതുനാഥ്
ഇതിഹാസത്തിന് അതിന്റേതായ മഹിമ ഉണ്ട്. ആ മഹിമ ഒരിടത്തും ചോര്‍ന്നുപോകാത്ത രീതിയിലാണ് ഗിരിജാസേതുനാഥ് തന്റെ
തൂലികാശൈലിക്ക് രൂപം നല്‍കിയിരിക്കുന്നത്. എം.കെ. സാനു മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങള്‍ നേര്‍ക്കാഴ്ചകളിലൂടെ
യുക്തി ഭദ്രമായിതന്നെ ആദ്യാവസാനം അവതരിപ്പിക്കുന്നുണ്ട്. പ്രഥമരാത്രിയിലെ ദുരനുഭവം, ശൂര്‍പ്പണഖയുടെ കാമാന്ധമായ പ്രണയാഭ്യര്‍ഥന, രാവണന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, മണ്ഡോദരിയുടെ വിചിത്രമായ അപേക്ഷ, ഓര്‍ക്കാപ്പുറത്തുള്ള അഗ്നിപ്രവേശം, രാവണന്റെ ഓര്‍മ്മച്ചിത്രം അങ്ങനെ എത്രയെത്ര വൈതരണികളാണ് അത്ഭുതാവഹമായ മനശ്ശക്തികൊണ്ട് സീത മറികടന്നത്. അക്ഷയമിഥില അവസാനിക്കുന്നത് അടുത്ത ജന്മത്തിലെങ്കിലും രാമനെ സ്വന്തമാക്കാന്‍ തപസ്സുചെയ്യുന്ന ശൂര്പ്പണഖയെത്തേടി ലക്ഷ്മണന്റെ
വാളുമായി, സീത യാത്രയാകുന്നിടത്താണ്. ഇതിഹാസത്തിലെ എല്ലാം സഹിക്കുന്ന സാധാരണ സ്ത്രീയില്‍ നിന്നും ശക്തിദുര്ഗ്ഗയായ ധീരനായികയായി സീതയെ കഥാകാരി ഉയര്‍ത്തുന്നു. അക്ഷയമിഥില അക്ഷരാര്‍ത്ഥത്തില്‍ സീതായനം തന്നെ. – കെ. സുദര്ശനന്