ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. 1928-ല്‍ ഈജിപ്തില്‍ രൂപംകൊണ്ട ഇഖ്‌വാന് ഇന്ന് അറബി ഭാഷ സംസാരിക്കുന്ന ഏഷ്യന്‍ ആഫ്രക്കന്‍ രാജ്യങ്ങളിലെല്ലാം ശക്തമായ വേരുകളുണ്ട്. ഇസ്‌ലാമിനെ അതിന്റെ തനിമയോടും സമഗ്രതയോടുംകൂടി സാമൂഹിക ജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഈ പ്രസ്ഥാനമാണ്, ലോകമെങ്ങും ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക നവജാഗരണത്തിന്റെ ആദ്യ അലകളിളക്കി വിട്ടത്. അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ രൂപീകരണം, പശ്ചാത്തലം, ആദര്‍ശം, പ്രവര്‍ത്തനരീതി, നയനിലപാടുകള്‍ തുടങ്ങിയവ സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന പഠനാര്‍ഹമായ കൃതിയാണിത്.
₹50.00