അല്ലാഹുവിനെ കുറിച്ച് ദിക്റിനാൽ ജീവിതത്തെ മുഴുവൻ ചിട്ടപ്പെടുത്തുന്ന തസ്കിയ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്ഥാന പ്രവർത്തകർക്ക് വേണ്ടി ഇമാം ഹസനുൽ ബന്ന തയ്യാറാക്കിയ കൈപുസ്തകമാണിത്. ദിവസവും ചൊല്ലേണ്ട ദിക്റുകളാണ് അദ്ദേഹം ഇതിൽ ക്രോഡീകരിച്ചി രിക്കുന്നത്. ദിനേന രാവിലെയും വൈകുന്നേരവും സൗകര്യമുള്ള ഏതെങ്കിലും സമയത്ത് ഒറ്റക്കോ കൂട്ടായോ ഇരുന്ന് ഇത് ചൊല്ലണമെന്ന് പ്രസ്ഥാന പ്രവർത്തകരോട് അദ്ദേഹം നിർദേശിക്കുന്നു. ഇഖ് വാനികളോടുള്ള നിർദേശമാണെങ്കിലും ഏതൊരു മുസ്‌ലിമിനും ഇത് പിന്തുടരാവുന്നതാണ്. രാപ്പകലുകളിൽ അല്ലാഹുവിനെ കുറിച്ച് ദിക്ർ നിലനിർത്താനും മനസ്സിനെയും കർമ്മങ്ങളെയും സംസ്കരിക്കുമാറ് ദിക്റിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും ഈ കൈപുസ്തകം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
₹70.00