ALI MUSLIYAR DESHA VYAVAHARANGALKUM BRITISH AKHYANANGALKUMIDAYIL

100.00

Category:
Compare

ബ്രിട്ടീഷ് ഇന്ത്യയിൽ വെള്ളക്കാർക്കെതിരെ വലിയ
ജനകീയ ചെറുത്തുനിൽപുകളാണ് മലബാറിൽ
നടന്നത്. മലബാറിൽ നടന്ന ഒട്ടുമിക്ക
പോരാട്ടങ്ങളെയും യുദ്ധം എന്ന പേരിലാണ്
ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയത്. പിറന്ന മണ്ണിന്റെ
സ്വാതന്ത്യത്തിനുവേണ്ടി മാപ്പിളമാർ ധീരമായി
നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിൽ വിവിധ
രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലബാറിൽ നടന്ന
പോരാട്ടങ്ങൾക്ക് പ്രചോദന കേന്ദ്രമായി വർത്തിച്ച
വ്യക്തിത്വമാണ് ആലി മുസ്ലിയാർ,
സംഭവബഹുലമായ ജീവിതത്തിനുടമയായിരുന്നു
അദ്ദേഹം. ഉന്നതമായ സ്വഭാവവിശേഷം, നേതൃപാടവം,
ദേശാഭിമാന ബോധം, സംഘാടന മികവ്,
മതവിജ്ഞാനീയങ്ങളിലുള്ള അവഗാഹം തുടങ്ങി
ബഹുമുഖ വ്യക്തിത്വമായിരുന്നു
ആലി മുസ്ലിയാരുടേത്. ബിട്ടീഷുകാർക്കെതിരെ
വിവിധ പ്രദേശങ്ങളിൽ ചെറുത്തുനിൽപുകൾക്ക്
നേതൃത്വം നൽകിയിരുന്നവർ ആലി മുസ്ലിയാരുടെ
ശിഷ്യന്മാരായിരുന്നു. വിവിധ രേഖകളിലും മറ്റും
പരന്നുകിടന്ന ആലി മുസ്ലിയാരുടെ ബൃഹത്തായ
ജീവിതത്തെ ലളിതവും സമഗ്രവുമായി
രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ ഗ്രന്ഥം.

Publishers

Shopping Cart
Scroll to Top