Author: Lewis Carroll
Translation: Dr. Roshni Swapna
Shipping: Free
Alicinte Athbhutha Lokam
₹90.00
ആലീസിന്റെ
അത്ഭുതലോകം
ലൂയിസ് കാരള്‍
ഒരു വിചിത്ര ലോകത്തിലെത്തിച്ചേരുന്ന ആലിസ് എന്ന കുട്ടി അത്യന്തം വിസ്മയകരമായ അനുഭവങ്ങളില്‍ കൂടി കടന്നു പോകുന്നതായി സ്വപ്നം കാണുന്നതാണ് ഇതിലെ കഥ. ഒരു ദ്രാവകം കുടിക്കുമ്പോള്‍ ചെറുതാവുക, ഒരു കഷണം കേക്ക് കഴിക്കുമ്പോള്‍ വലുതാവുക, കരയാന്‍ തുടങ്ങുമ്പോള്‍ കണ്ണീര്‍ക്കയത്തില്‍ വീണുപോകുക, പൂന്തോട്ടത്തിലെ പുഷ്പങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കുക ഇങ്ങനെ പോകുന്നു വിചിത്രാനുഭവങ്ങള്‍. പെടുന്നനെ ആലീസ് സ്വപ്നത്തില്‍ നിന്നുണരുന്നതോടെ കഥ അവസാനിക്കുന്നു. യുക്തിയും അസംബന്ധവും സമന്വയിപ്പിച്ചു കൊണ്ടുള്ള ആഖ്യാനരീതി മുതിര്‍ന്നവരെപ്പോലും ആകര്‍ഷിക്കാന്‍ പോരുന്നതാണ്. വിക്ടോറിയന്‍ കാലത്തെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളുടെ ഹാസ്യാത്മക ചിത്രീകരണം ഇതില്‍ കാണാമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ആലിസ് അത്ഭുത ലോകത്തില്‍ കുമുട്ടുന്ന മനുഷ്യരും ബന്ധുക്കളുമെല്ലാം സാധാരണ ലോകത്തില്‍ ജീവിക്കുന്നവരുടെ രൂപഭേദങ്ങളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത.
Publishers |
---|