Sale!
,

Alliyaambal Kadavu

Original price was: ₹160.00.Current price is: ₹135.00.

അല്ലിയാമ്പല്‍
ക്കടവ്

മലയാളത്തിന്റെ പ്രണയഗാനങ്ങള്‍

വി.ആര്‍ സുധീഷ്

ഹൃദയത്തില്‍ പാട്ടിന്റെ നിലാവുകൊണ്ടുനടക്കുന്ന എഴുത്തുകാരനാണ് വി.ആര്‍ സുധീഷ്. ആത്മഗാനത്തില്‍ അത്മവിദ്യ തെളിഞ്ഞ ഒരാള്‍. സുധീഷിന്റെ എല്ലാ എഴുത്തിലും സംഗീതം ആത്മവിലണിഞ്ഞ സല്ലയനമുണ്ട്. എഴുത്ത് പാട്ടിനെക്കുറിച്ചു തന്നെയാവുമ്പോള്‍ പിന്നെ പറയേണ്ടതില്ല. പാട്ടിന്റെ പൂമാരി വീണുവീണ് അനുവാചകഹൃദയത്തിലെ ഇല്ലിക്കാടുകള്‍ പോലും പീലിനിവര്‍ത്തിപ്പോവുന്നു.

ആ വിധത്തില്‍ നമ്മെ മോഹിപ്പിക്കുന്നൊരു പുസ്തകമാണ്. അല്ലിയാമ്പല്‍ക്കടവ്. മലയാളികളുടെ കഴിഞ്ഞ ആറുപതിറ്റാണ്ടു കാലത്തെ ചലച്ചിത്രഗാന സമ്പത്തില്‍ നിന്ന്, പ്രണയചന്ദ്രകാന്തങ്ങളില്‍ സ്വയമലിഞ്ഞില്ലാതായിക്കൊണ്ട് സുധീഷ് പ്രണയഗാനങ്ങളെക്കുറിച്ചെഴുതുന്നു. എഴുതുകയല്ല, ആത്മാവുകൊണ്ട് പാടുകയും പ്രണയംകൊണ്ട് പുഷ്പിക്കുകയും ചെയ്യുന്ന അമൃതഗാനാനുഭവങ്ങളുടെ ഭൂപടം വരയ്ക്കുന്നു. ആത്മഭാഷയില്‍ ഗാനവസന്തങ്ങളെ വിടര്‍ത്തിയെഴുതുന്ന അതിശയകരമായ ഒരു പാട്ടുഭാഷ്യമാണിത്. – ആലങ്കോട് ലീലാകൃഷ്ണന്‍

Categories: ,
Guaranteed Safe Checkout

Author: VR Sutheesh

Shipping: Free
Publishers

Shopping Cart
Alliyaambal Kadavu
Original price was: ₹160.00.Current price is: ₹135.00.
Scroll to Top