Author: V Rajakrishnan
Shipping: Free
Alozhinja Arangu
Original price was: ₹260.00.₹234.00Current price is: ₹234.00.
ആളൊഴിഞ്ഞ
അരങ്ങ്
വി രാജകൃഷ്ണന്‍
കുമാരനാശാനുശേഷമുള്ള മലയാളകവിതയിലെ ദുരന്താവബോധത്തെ മുന്‍നിര്‍ത്തിയുള്ള പഠനം
നിരൂപക മനസ്സിന്റെ സര്‍ഗ്ഗാത്മകതയാണ് ‘ആളൊഴിഞ്ഞ അരങ്ങ്’. മലയാളകവിതയുടെ അതിശക്തമായൊരു കാലഘട്ടത്തിന്റെ കലാപരമായ അന്വേഷണം ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നു. ഇടപ്പള്ളിയും ചങ്ങമ്പുഴയും പി. കുഞ്ഞിരാമന്‍നായരും വൈലോപ്പിള്ളിയും അക്കിത്തവും എല്ലാമടങ്ങുന്ന ഒരു കാലഘട്ടം; സങ്കീര്‍ണ്ണമായ മനസ്സുകളുടെ കവിതയാണ് അവരുടേത്. മരണമെന്ന നിറഞ്ഞ സത്യത്തേയും ജീവിതമെന്ന അനിര്‍വ്വചനീയതയേയും പററിയുള്ള കവികളുടെ വീക്ഷണങ്ങള്‍ സുക്ഷ്മമായൊരപഗ്രഥനത്തിലൂടെ മാത്രം കണ്ടെത്താവുന്നതാണ്. ‘ആളൊഴിഞ്ഞ അരങ്ങു്’, ‘അധോലോകത്തില്‍ നിന്നുള്ള നിശാഗാഥ’, ‘ധന്യത വററിയ മഹാക്ഷേത്രം’, ‘കളിവിളക്കിന്റെ കരിന്തിരി വെട്ടത്തില്‍’, ‘വര്‍ഷപ്പാടത്തിന്റെ ദുഃഖശ്രുതി’, ‘അലി യുന്ന തുരുത്തുകള്‍’, ‘വാടകവീട്ടിലെ പുലരി’ എന്നിങ്ങനെ ഏഴു ലേഖനങ്ങളിലൂടെ വി. രാജകൃഷ്ണന്‍ അത്തരമൊരപഗ്രഥനമാണ് നടത്തുന്നത്. കവിതയുടെ പഠനം ലക്ഷ്യമാക്കേണ്ട എല്ലാ തലങ്ങളിലേക്കുമെത്തുന്ന സ്വതന്ത്ര നിരൂപകപ്രതിഭയുടെ തിളക്കമാണ് ഈ ലേഖനങ്ങളിലുള്ളത്.