Shopping cart

American Kathakkoottam

Category:

അമേരിക്കന്‍
കഥക്കൂട്ടം

എഡിറ്റര്‍: ബെന്നി കുര്യേന്‍

അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാരില്‍ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് ‘കഥക്കൂട്ടം’. തിരഞ്ഞെടുത്ത 65 കഥകളുടെ സമാഹാരം. ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കന്‍ മലയാളിയുടെ സര്‍ഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും.

‘മലയാളിയുടെ ജീവിതത്തിലൂടെ കടന്നുപോയത് മാത്രമല്ല ആഴത്തില്‍ സ്പര്‍ശിച്ച പല സംഭവപരമ്പരകളും ചിത്രീകരിക്കുന്ന കഥകളാണ് മിക്കതും. ദശകങ്ങള്‍ക്ക് മുന്നേ അമേരിക്കയിലേക്ക് കുടിയേറിയ തങ്ങളുടെ, അമേരിക്കന്‍ പൗരന്മാരായ തലമുറകള്‍ക്ക് തങ്ങളുടെ ഇടങ്ങളില്‍ വേദിയൊരുക്കുന്നത് ലോകമലയാളികള്‍ക്ക് ഒരു ചെറിയ ഉദ്യമമല്ല എന്നതുതന്നെയാണ് കാരണം.’ എഡിറ്റോറിയലില്‍ നിന്നും -ഡോ. ദര്‍ശന മനയത്ത് ശശി, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്, ഓസ്റ്റിന്‍, ടെക്സാസ്, യു.എസ്.എ,
അമേരിക്കന്‍ കഥക്കൂട്ടം എന്ന പേരില്‍ അമേരിക്കന്‍ പ്രവാസ ജീവീതം നയിക്കുന്ന 65 മലയാളികളുടെ 65 കഥകളുടെ സമാഹാരം. ജീവിതം പച്ചപിടിക്കാന്‍ കാനാന്‍ ദേശം തേടിയുള്ള പുറപ്പാടണല്ലോ ഓരോ പ്രവാസവും. അങ്ങനെ അവിടെ എത്തിപ്പെടുമ്പോഴും ജന്മനാടും മാതൃഭാഷയും ഇവിടത്തെ ഒരു തുണ്ട് ആകാശം പ്രവാസികള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. അമേരിക്കയില്‍ എത്തപ്പെട്ട ഒരു ചെറിയ മലയാളി സമൂഹത്തില്‍ ഇത്രയധികം പേര്‍ മലയാള കഥാകൃത്തുക്കളായി ഉണ്ട് എന്നത് മാതൃഭാഷ അവരില്‍ എത്രമാത്രം ആഴപ്പെട്ടുകിടക്കുന്നു എന്നതിനു തെളിവാണ്. ഇത്രയും പ്രവാസിഎഴുത്തുകാരെ മലയാളത്തിനു പരിചയപ്പെടുത്തുന്ന ബെന്നിയുടെ ശ്രമത്തിന് അഭിനന്ദങ്ങള്‍. കഥക്കൂട്ടത്തിലെ എല്ലാ കഥാകൃത്തുക്കള്‍ക്കും അവരുടെ എഴുത്തു വഴിയില്‍ എല്ലാ നന്മകളും ആശംസിക്കുന്നു. സ്‌നേഹാദരം
-പ്രൊഫ. റോസി തമ്പി

പച്ചയായ പുല്പുറങ്ങള്‍ തേടി നാടുവിടേണ്ടി വന്ന കേരള മക്കള്‍ പുതിയ ജീവിത സാഹചര്യങ്ങളെയും അതിജീവനത്തിന്റെ പോരാട്ടങ്ങളെയും പുതിയ ഭാഷയെയും അതിജീവിക്കുവാന്‍ പോന്ന ചാലകശക്തിയായി കേരളവും മലയാളവും ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ചെറുകഥാ സമാഹാരം. ‘കേരളം വളരുന്നു, പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളി’ലെന്ന മഹാകവി പാലാ നാരായണന്‍ നായരുടെ ഉള്‍ക്കാഴ്ചയേറിയ വാക്കുകള്‍ ഇവിടെയും അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നു. കേരളമെന്ന നാമംപോലും ശാന്തശീതളമായ ശാന്തശീതളമായ അനുഭവമാണെന്നു പറയുന്നു കവി.
-വറുഗീസ് പ്ലാമ്മൂട്ടില്‍, ന്യൂ ജേഴ്‌സി. ജേര്‍ണലിസ്റ്റ്.

നമ്മള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രമോ, ആഢംബര ജീവിതമോ, കിട്ടുന്ന ശമ്പളമോ അല്ല ഗൃഹാതുരത്വമാണ് പല പ്രവാസികള്‍ക്കും മുന്‍പോട്ട് പോകുവാനുള്ള ഇന്ധനം നല്‍കുന്നത്. പ്രവാസ ജീവിതത്തിന്റെ ബാലാരിഷ്ടതകളും, അതിജീവനത്തിന്റെ പോരാട്ടങ്ങളും മുന്‍പില്‍ നില്‍ക്കുമ്പോളും മലയാളത്തെ അവര്‍ മറക്കാറില്ല. അമേരിക്കന്‍ പ്രവാസികളില്‍ അറുപത്തഞ്ച് കഥകള്‍ നിറഞ്ഞതാണ് ‘അമേരിക്കന്‍ കഥക്കൂട്ടം’. ”അമേരിക്കന്‍ കഥക്കൂട്ടം’ ഒരു കഥാ സമാഹാരം മാത്രമല്ല, അമേരിക്കന്‍ പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ്. മലയാള സാഹിത്യത്തിന് ‘ അമേരിക്കന്‍ കഥക്കൂട്ടം’ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്. സ്‌നേഹപൂര്‍വ്വം
-ഡോ. സുരേഷ് സി. പിള്ള, അയര്‍ലന്‍ഡ് (മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ തന്മാത്രം (FOKANA 2018 Literary Award), പാഠം ഒന്ന്, കണികം).

 

450.00

Buy Now
Editor: Benny Kurian
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.