അമ്മ
വരയ്ക്കുന്ന
വീട്
ഗണേഷ് പുത്തൂര്‍
സംസാരഭാഷയുടെ ഒഴുക്കില്‍നിന്ന് ബിംബസമൃദ്ധിയോടെ അവതരിച്ചുവരുന്ന കവിതയാണ് ഗണേഷ് പുത്തൂരിന്റേത്. വേഗകാലത്തിന്റെ ആവശ്യമറിഞ്ഞും മാറ്റമെന്ന അനിവാര്യതയെ പുണര്‍ന്നും തിരസ്‌കരണിക്ക് പുറത്തുവന്ന് കവിത നമ്മെ ഹസ്തദാനം നല്‍കി ആലിംഗനം ചെയ്യുന്നു. ജലം കരയോട് ചേരുന്നിടത്ത് മുളച്ചുപൊന്തിയ ഉഭയശരീരിയായ കവിത മണ്ണിലും വെള്ളത്തിലും പടരുന്നു. കായലും ചതുപ്പും നെല്‍വയലും നിറഞ്ഞ ഉളവയ്പ് എന്ന ഗ്രാമം ആണ് ഇതിലെ രംഗഭൂമി. ചിലപ്പോള്‍ അതിന്റെ ജൈവപരിസരം യാത്രികനായ കവിക്കൊപ്പം മാറിമറിയുന്നുമുണ്ട്. അണ്‍ലോക്ക്, ഇന്നലകളിലേക്കു പറക്കുന്ന പക്ഷി, മകനും അച്ഛനും, ഉളവയ്പുകായലും മാര്‍ക്സും, കോട്ടയം റൗണ്ടാന തുടങ്ങി 48 കവിതകള്‍.
Original price was: ₹150.00.₹135.00Current price is: ₹135.00.