Shopping cart

Sale!

Ampathandukal Kizhakkum Padinjarum

അമ്പതാണ്ടുകള്‍
കിഴക്കും പടിഞ്ഞാറും

അഹ്‌മദ് തൂതുന്‍ജി
വിവര്‍ത്തനം: വി.എ കബീര്‍

ഇറാഖീ-കുര്‍ദിസ്താനില്‍ ജനിച്ചു ബ്ഗദാദിലും ഇം ഗ്ലണ്ടിലും അമേരിക്കയിലും വിദ്യാഭ്യാസം നേടിയ ഡോ. അഹ്‌മദ് തൂതുന്‍ജി കേരളീയര്‍ക്ക് സുപരിചിതനായ ഇസ്‌ലാമിക പ്രവര്‍ത്തകനാണ്. പ്രഭാഷകന്‍, സംഘാടകന്‍, സഞ്ചാരി എന്നനിലയില്‍ വിവിധ ഭൂഖണ്ഡങ്ങളിലൊക്കെയുള്ള ഇസ്‌ലാമിക കൂട്ടായ്മകളില്‍ തൂതന്‍ജിയുടെ നാമം കേള്‍ക്കാത്തവര്‍ തന്നെ കുറവാകും. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സല്‍ക്കാരം മാത്രമല്ല സംഭാഷണവും നാം മറക്കില്ല. നൈജീരിയയിലെ കാനോയില്‍ ഒരു യുവജന ക്യാംപ് സംഘടിപ്പിക്കുമ്പോഴുള്ള തമാശകള്‍; കമ്മ്യൂണിസ്റ്റ് ഏകാധിപത്യം മൂലം വരണ്ടു പോയ മധ്യേഷ്യന്‍ നഗരങ്ങളിലേ ക്കുള്ള യാത്ര; ബന്ദാ ആച്ചെയിലെ വലിയ ജുമാമസ്ജിദില്‍ നടത്തിയ പ്രഭാഷണം; മനിലയിലെ ക്വാപ്പോയില്‍ മുസ്‌ലിം ചേരിപ്രദേശത്തെ ഇടുങ്ങിയ തെരുവുകളിലെ തട്ടുകടയില്‍ വെച്ചു കഴിച്ച സാത്തെയുടെ രുചി അങ്ങനെ പലതിലേക്കും അതു പടര്‍ന്നു കയറും. മലേഷ്യന്‍ ഉപ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീം, തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍, പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അങ്ങനെ വലിയ സുഹൃദ്ബന്ധങ്ങളുള്ള അ ദ്ദേഹം ഇറാഖിലെ മൗസിലില്‍ നിന്നു തുടങ്ങി ഇപ്പോള്‍ ഇസ്താംബൂളിലെത്തിയിരിക്കുന്ന യാത്രകളിലൂടെ തന്റെ ആവേശദായകമായ ജീവിതകഥയാണ് പറയുന്നത്

Original price was: ₹320.00.Current price is: ₹272.00.

Compare

Author: Dr. Ahmed Totonji
Translator: VA Kabeer
Shipping: Free