ലളിതവും സരളവുമായ ശൈലിയില്‍ രചിച്ചിട്ടുള്ള ഈ ഗ്രന്ഥം ഏതു സഹൃദയനേയും ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണ്. ദീര്‍ഘകാലത്തെ സാരസ്വത തപസ്യയുടെ ഫലമാണ് ഈ വാങ്മയമെന്ന് സൂക്ഷ്മദൃക്കുകള്‍ക്കു ബോധ്യമാകും. ഈ അമൃതവാണി ഇസ്‌ലാം മതത്തിന്റെ മഹത്ത്വം ഗ്രഹിക്കാന്‍ വളരെ ഉപകരിക്കുമെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. മതസൗഹാര്‍ദ്ദത്തിനു കുടി ഈ ഗ്രന്ഥം ഉതകുമെന്ന് രേഖപ്പെടുത്തുവാനും എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ വിവര്‍ത്തനം മുഖേന ശ്രീ. രാഘവന്‍ നായര്‍ മലയാളികളെ അനുഗ്രഹിച്ചിരിക്കുകയാണ്.
₹1,499.00Original price was: ₹1,499.00.₹1,349.00Current price is: ₹1,349.00.