Sale!
, ,

ANAHI

Original price was: ₹270.00.Current price is: ₹243.00.

അനാഹി

വിപിന്‍ ദാസ്

പുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം. വിപിന്‍ ‘അനാഹി’യിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകതയുടെയും ഭ്രമാത്മകതയുടെയും രഹസ്യാത്മകതയുടെയും ഗൂഢമായ സാത്താനികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. പുതിയ ഭാഷ, പുതിയ ശൈലി, നവീനലോകം, ഭയം ഇതാണ് അനാഹിയുടെ കാതല്‍. ഇതുതന്നെയാണ് അനാഹിയുടെ വിജയവും.
-ഇന്ദുമേനോന്‍

സ്വപ്നത്തില്‍ തന്റെ ശരീരത്തില്‍ കൊത്തിവെക്കപ്പെടുന്ന ഏതോ പ്രാചീനഭാഷയിലെ സന്ദേശം തിരക്കിയിറങ്ങുകയാണ് സഹ്യന്‍ എന്ന ചെറുപ്പക്കാരനും അയാളുടെ സുഹൃത്ത് ആരവല്ലിയും. ഉദ്വേഗവും ഭീതിയും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലേക്കാണ് അവരുടെ അന്വേഷണം നയിക്കപ്പെടുന്നത്. അതുവരെയുള്ള എല്ലാ ദൈവസങ്കല്പങ്ങളെയും അട്ടിമറിക്കുന്നൊരു ലോകാവസാനത്തിന്റെ സത്യത്തിലേക്കാണ് ഒടുവില്‍ അവര്‍ ചെന്നെത്തുന്നത്. ആഭിചാരം, മാന്ത്രികതന്ത്രങ്ങള്‍, അതീന്ദ്രിയ മനഃശാസ്ത്രം, പൈശാചികാരാധന, പ്രകൃത്യാതീതപ്രതിഭാസങ്ങള്‍, രഹസ്യജ്ഞാനം തുടങ്ങിയ പ്രമേയങ്ങളുമായും പാശ്ചാത്യ-ഒക്കല്‍റ്റ് പാഠങ്ങളുമായും ക്രിസ്ത്യന്‍-യഹൂദ-മിത്തോളജിയുമായും പാഠാന്തരബന്ധം പുലര്‍ത്തുന്ന നോവലാണ് അനാഹി.
-മരിയ റോസ്

പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മലയാളത്തില്‍ പൂര്‍വമാതൃകയില്ലാത്ത ഉദ്യേഗജനകമായ വായനാനുഭവം നല്കുന്ന നോവല്‍

Categories: , ,
Guaranteed Safe Checkout

Author: Vipindas
Shipping: Free

 

Publishers

Shopping Cart
ANAHI
Original price was: ₹270.00.Current price is: ₹243.00.
Scroll to Top