ആനന്ദലീല
സലിന്‍ മാങ്കുഴി
മലയാള നോവല്‍ശാഖയില്‍ ‘ആനന്ദലീല’യ്ക്കു സമാനമായ മറ്റൊരു കൃതിയില്ല. ഭാവനയെ സ്വതന്ത്രവിഹാരത്തിനു വിടാന്‍ ധൈര്യമുള്ള ഒരെഴുത്തുകാരനു മാത്രമേ ഈവിധമൊരു കൃതി രചിക്കാനാവൂ. തെളിഞ്ഞ ഭാഷ, ഒഴുക്കുള്ള ആഖ്യാനം, ജീവിതത്തിന്റെ അന്തര്യാമിയായ ശോകാവബോധം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ ഈ ശ്രേഷ്ഠമായ നോവലിനെ അനുഗ്രഹിച്ചിരിക്കുന്നു. – കെ. ജയകുമാര്‍
മഹാകവി കുമാരനാശാനും നിത്യഹരിതനായകന്‍ പ്രേംനസീറും തമ്മില്‍ എന്താണ് ബന്ധം? സമീപസ്ഥങ്ങളായ സ്ഥലങ്ങളില്‍ ജനിച്ചുവെങ്കിലും രണ്ടു കാലങ്ങളില്‍ രണ്ടു വ്യത്യസ്ത മേഖലകളില്‍ വിരാജിച്ച്, അവയുടെ നെടുനായകത്വം വഹിച്ച്, രണ്ടു നിലകളില്‍ സഹൃദയങ്ങളെ സ്വാധീനിച്ച ഈ പ്രതിഭകള്‍ക്ക് ഉപരിതലത്തില്‍ യാതൊരു ബന്ധവുമില്ലെന്നു തോന്നുന്നുണ്ടോ? ഭാവനാത്മകമായ കഥാപശ്ചാത്തലത്തില്‍ ജീവിതവും കെട്ടുകഥകളും ഇടകലര്‍ത്തി ആ മഹദ്‌വ്യക്തിത്വങ്ങളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജംകൊണ്ട് ഈ കൃതിയില്‍ വിളക്കിച്ചേര്‍ക്കുന്നു. കാലത്തിന്റെ നശ്വരതയെ അതിജീവിച്ച് ഇന്നും ഹൃദയങ്ങളെ ഭരിക്കുന്ന അസമാനതകളുള്ള രണ്ടു പ്രതിഭകളുടെ ജീവിതങ്ങളെ കൂട്ടിക്കെട്ടുന്ന അസാമാന്യമായ സര്‍ഗ്ഗശക്തിയും അതുല്യമായ രചനാവൈഭവവും പ്രദര്‍ശിപ്പിക്കുന്ന അനന്യചാരുവായ നോവല്‍.
Original price was: ₹190.00.₹171.00Current price is: ₹171.00.