ആനവേട്ട
ഇട്ടന്‍ മാത്തുക്കുട്ടി
ഒരു വേട്ടക്കാരന്റെ നായാട്ടനുഭവങ്ങള്‍
ക്രൗര്യംനിറഞ്ഞ കണ്ണുകളോടെ, കൊലവിളിയുയര്‍ത്തി കൊടുംകാട്ടില്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ പാഞ്ഞടുക്കുന്ന കൊലകൊമ്പന്‍. കണ്ണിമചിമ്മാതെ ജീവന്‍ പണയം വെച്ചുകൊണ്ട് തോക്കിന്റെ കാഞ്ചിയില്‍ വിരല്‍ കൊരുത്തു നില്‍ക്കുന്ന ശിക്കാരി. മരണത്തിന്റെയും ജീവിതത്തിന്റെയുമിടയില്‍ ഏതാനും നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രം. കാടിനെ നടുക്കി മുഴങ്ങുന്ന വെടിയൊച്ച. പൊടിപടലമുയര്‍ത്തി മുട്ടുകുത്തുന്ന കേരളത്തിലെ എണ്ണം പറഞ്ഞ ശിക്കാരികളുടെ ഒടുവിലത്തെ കണ്ണികളില്‍പ്പെടുന്ന ഇട്ടന്‍ മാത്തുക്കുട്ടിയുടെ നായാട്ടനുഭവങ്ങള്‍. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രചനാശൈലി.
Original price was: ₹190.00.₹171.00Current price is: ₹171.00.