മുസ്ലിംകളുടെ വിശ്വാസ പ്രമാണമായ “ലാ ഇലാഹ ഇല്ലല്ലാഹ്…
എന്നു തുടങ്ങുന്ന വചനം മുദ്രണം ചെയ്ത പതാക
ചവിട്ടിയരക്കുന്നത് കണ്ട് ആലി മുസ്ലിയാർ അരുതെന്നു
വിളിച്ചുപറഞ്ഞു. മദ്യപിച്ച് ബോധശൂന്യനായ ഭടൻ പച്ചത്തെറി വിളിച്ച്
ആലി മുസ്ലിയാരെ അങ്ങേയറ്റം അപമാനിച്ചു. വിവരമറിഞ്ഞ്
ഓടിയെത്തിയ ലവക്കുട്ടി, സ്പെഷ്യൽ ഫോഴ്സ് ഭടനോട് പകരം
ചോദിക്കാൻ ആലി മുസ്ലിയാരോടു സമ്മതം ചോദിച്ചു. വികാരമടക്കി
ക്ഷമ കൈക്കൊള്ളാനായിരുന്നു ആലി മുസ്ലിയാരുടെ നിർദേശം.
അതുവരെ സാധാരണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്ന
ആലി മുസ്ലിയാർ ഈ സംഭവത്തോടെ സജീവമായി. അദ്ദേഹത്തിന്റെ
മാറ്റം തിരൂരങ്ങാടിയുടെ സമര രീതി തന്നെ മറ്റൊന്നാക്കി.
Original price was: ₹450.00.₹405.00Current price is: ₹405.00.