അജ്ഞാത
ജീവിതത്തില്‍നിന്ന്
ഒരേട്
ആന്റണ്‍ ചെഖോവ്
പരിഭാഷ: വേണു പി ദേശം
വേദനയോ, സംഘര്‍ഷമോ, സന്താപമോ പോലെ ചിലത് ജീവിതത്തിലൊരിക്കലും നമ്മെ വിട്ടു പോകില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അഭിസന്ധിയില്‍ പെട്ട് ഉലഞ്ഞു തീരുമ്പോഴും ജീവിതത്തില്‍ തന്നെ തുടരാനാഗ്രഹിക്കുന്നു മനുഷ്യന്‍. ജീവിതത്തിന്റെ മിച്ചമൂല്യമായി സംഘര്‍ഷങ്ങള്‍ മാത്രമുള്ള ചില ജീവിതങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ് അജ്ഞാത ജീവിതത്തില്‍ നിന്ന് ഒരേട് എന്ന നോവല്‍.
സ്‌നേഹം വേദനയായി തീരുന്ന ഒരനുഭവത്തെക്കുറിച്ച് എഴുതുമ്പോള്‍ എഴുത്തുകാരന്റെ വാക്കുകള്‍ നേര്‍ത്തു പോകുകയും വായനക്കാരന്‍ എഴുത്തുകാരനില്‍ നിന്നകന്ന് എഴുത്തില്‍ തനിച്ചായി മാറുകയും ചെയ്യും. എഴുത്തിലെ മാന്ത്രികതയാണത്.
സാഹിത്യവും ജീവിതവും തമ്മിലുള്ള പരമ്പരാഗത നിരീക്ഷണങ്ങളെ കീഴ്‌മേല്‍ മറിച്ച റഷ്യന്‍ സാഹിത്യത്തിലെ അതികായനായ ആന്റണ്‍ ചെഖോവിന്റെ ഈ നോവല്‍ മലയാളത്തിലാദ്യമായാണ് വിവര്‍ത്തനം ചെയ്യപ്പെടുന്നത്.
അജ്ഞാതജീവിതങ്ങളുടെ ആഴങ്ങള്‍ തൊട്ട് ശംഭു പ്രസാദ് തീര്‍ത്ത മുഖപടം.
Original price was: ₹180.00.₹155.00Current price is: ₹155.00.