Author: Devalal Cherukara
Call:(+91)9074673688 || Email:support@zyberbooks.com
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.
അന്നമ്മയുടെ
സദാചാരം
ദേവലാല്‍ ചെറുകര
തളര്‍ന്ന് പോയവരെ താങ്ങി നിര്‍ത്താന്‍ കഴിവുള്ള കഥകളാണിവ. ഓരോ കഥയും പുതിയ ചിന്തയുടെ തെളിച്ചം നീട്ടി മനുഷ്യ മനസ്സിനെ ഉണര്‍ത്തുകയാണിവിടെ. ജീവിക്കുവാനും ജയിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ കഥകള്‍ കരുത്തുപകരുമെന്ന് തീര്‍ച്ച. ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്നത് പോരാടി നേടിയ ജീവിതങ്ങളാണ്. നിഴലനക്കങ്ങളില്‍ സദാചാരം തിരയുന്നവര്‍ക്കുള്ള മറുപടിയാണ് അന്നമ്മ എന്ന കഥാപാത്രം. കാളിയാകട്ടെ, കഥകള്ക്കതീതമായി ഉയരങ്ങള്‍ താണ്ടിയ കീഴാളരെ പ്രതിനിധാനം ചെയ്യുന്നു. അന്ധവിശ്വാസവും ജാതി ചിന്തയും വളര്‍ന്നുമുറ്റിയ സമൂഹത്തിന്റെ നടുവിലേക്ക് ഈ കഥകള്‍ നൂറ് ചോദ്യങ്ങളുമായി ഉയര്‍ന്ന് നില്ക്കുന്നു. ഒറ്റ് എന്ന കഥ സതീശന്റെ സ്വാര്‍ത്ഥ ഹൃദയത്തിലേക്ക് നീളുന്ന സഹജീവിയുടെ കരുതലാണ്. ഓരോ കഥയും പാലമട്ടില് നമ്മെ തൊടാന്‍ കെല്‍പ്പുള്ള വിഭിന്നങ്ങളായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. കഥയ്ക്ക് ശേഷവും കഥയിലെ ഊര്‍ജ്ജം വായനക്കാരെ പിന്തുടരും എന്നത് തീര്‍ച്ചയാണ്.
Check back regularly to discover new books and exciting offers from your favorite publishers! Dismiss