അപര
ചിന്തനം
കീഴാള വിമര്‍ശനത്തിന്റെ
അറിവനുഭവങ്ങള്‍
കെ.കെ ബാബുരാജ്
അപരത്വത്തെ രാഷ്ട്രീയമായും സൈദ്ധാന്തികമായും അഭിസം ബോധന ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്.ആധുനികാനന്തര കാലത്ത് അപരം എന്ന അവസ്ഥയെ പറ്റിയുള്ള ഉള്‍ക്കാഴ്ചകള്‍ ലോകമെമ്പാടും രൂപപ്പെട്ടിട്ടു ണ്ട്. അദൃശ്യരും നിഴലില്‍ നില്‍ക്കുന്നവരുമായി കണക്കാക്കപ്പെട്ടിരുന്ന ജനതകളുടെ ജീവിതസമരങ്ങളും സാമൂഹിക ചലനങ്ങളും ഇത്തരം പുതുവീക്ഷണങ്ങള്‍ക്ക് അടിത്തറയിട്ടു. ഈ പശ്ചാ ത്തലത്തില്‍, കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ മുന്നേ റ്റങ്ങളിലും സൈദ്ധാന്തിക സംവാദങ്ങളിലും വിമര്‍ശനില പാടുകളിലും സജീവമായി പങ്കെടുത്തതിന്റെ ഫലമായി എഴുതിയ അനുഭവക്കുറിപ്പുകളും വിശകലനങ്ങളും വിലയി രുത്തലുകളുമാണ് ഈ പുസ്തകത്തിലുള്ളത്. അരികു കള്‍ക്കൊപ്പം നില്‍ക്കുമ്പോഴും കേവല സ്വത്വവാദത്തിലേക്ക് വഴുതി വീഴുന്നില്ലെന്നതും കീഴാളവിഷയങ്ങളെ സംവാദ പരമായി ഉയര്‍ത്തുന്നു എന്നതുമാണ് ഈ കൃതിയെ വേറിട്ടതാ ക്കുന്നത്.
Original price was: ₹299.00.₹269.00Current price is: ₹269.00.