അറബിമലയാളി
റഷീദ് പാറയ്ക്കല്‍
മലയാളക്കരയെ സ്നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങള്‍ക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെണ്‍കുട്ടിയുടെ ഇച്ഛാശക്തിക്കും സത്യസന്ധതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നില്‍ പ്രണയത്തിന്റെ ശക്തിയില്‍ കീഴടങ്ങേണ്ടി വന്ന അറബിയുടെ മലയാളമുഖം. നമ്മള്‍ കേട്ടുപരിചയിച്ച ഗദ്ദാമമാരുടെ കദനകഥകളില്‍നിന്നും അര്‍ബാബ്മാരുടെ ക്രൂരതകളില്‍നിന്നും വ്യത്യസ്തമായി ജോലിക്കാരെ മനുഷ്യത്വത്തോടെ സമീപിക്കുന്ന ഒരു അറബിഗൃഹത്തിലെ കാഴ്ചകള്‍ അനാവരണം ചെയ്യുന്ന കൃതി. പ്രണയവും പ്രതികാരവും ഭാഷാപ്രേമവും ഗ്രാമീണതയും ഒന്നിക്കുന്ന വായനാനുഭവം. സമീര്‍ എന്ന സിനിമയുടെ സംവിധായകനില്‍നിന്നും ഒരു നോവല്‍.
Original price was: ₹130.00.₹110.00Current price is: ₹110.00.