അറിഞ്ഞിരിക്കേണ്ട
ഔഷധ
സസ്യങ്ങള്‍
ഡോ. ഇന്ദിര ബാലചന്ദ്രന്
ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞയായ ഡോ. ഇന്ദിര ദീര്‍ഘമായ ഔദ്യോഗികജീവിതത്തില്‍ വിശദമായി പഠിച്ച, തിരഞ്ഞെടുത്ത നൂറ്റിയറുപതോളം ഔഷധസസ്യങ്ങളെക്കുറിച്ച് സാമാന്യജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ലേഖനത്തിലും ഔഷധസസ്യത്തിന്റെ വിവിധ പേരുകള്‍, വിതരണം, വിവരണം, ഔഷധഗുണങ്ങള്‍, കൃഷിരീതി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മായം ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള ചെടികളെപ്പറ്റിയും അവ തിരിച്ചറിയാനുള്ള മാര്‍ഗ്ഗവും പ്രതിപാദിച്ചിട്ടുണ്ട്. – ഡോ. പി.കെ. വാരിയര്‍
വനനശീകരണത്തിലൂടെയും നഗരവത്കരണത്തിലൂടെയും അമൂല്യങ്ങളായ പല ഔഷധികളും അന്യംനിന്നുപോകുന്ന പശ്ചാത്തലത്തില്‍ ഔഷധസസ്യങ്ങളെ വേര്‍തിരിച്ച്, അവയുടെ ഗുണനിലവാരങ്ങളോടുകൂടി അറിയാം. ആയുര്‍വേദമുള്‍പ്പെടെയുള്ള പാരമ്പര്യവൈദ്യശാസ്ത്രങ്ങള്ക്ക്
ആഗോളവ്യാപകമായി പ്രചാരം ലഭിച്ചുവരുന്ന കാലഘട്ടത്തില്‍ ഔഷധസസ്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ സഹായകമാകുന്ന പുസ്തകം
Original price was: ₹390.00.₹350.00Current price is: ₹350.00.
Reviews
There are no reviews yet.