Arivillaaymayil Ninn Mochanam

120.00

ശാസ്ത്രത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും നാഗരികതയുടെയും അന്വേഷണ കേന്ദ്രങ്ങളായ അറബി ക്ലാസിക്കുകൾ മലയാളി വായനക്കാർക്ക് വേണ്ടത്ര പരിചിതമോ സുലഭമോ അല്ല. ഇംഗ്ലീഷ് വിവർത്തനങ്ങളിലൂടെയാകും മലയാളികൾ ചിലരെങ്കിലും ഇസ്‌ലാമിക ദർശനങ്ങൾ പരിചയപ്പെട്ടിട്ടുണ്ടാവുക. സാംസ്‌കാരികവും രാഷ്ട്രീയവും ഭാഷാപരവുമായ പരിമിതികൾ പല കൃതികളുടെയും ഇംഗ്ലീഷ് വിവർത്തനങ്ങളിൽ കാണാവുന്നതാണ്. മുസ്‌ലിം ക്ലാസിക്കുകൾ അവയുടെ മൂലകൃതികളിൽ നിന്നും നേരിട്ട്, അവയുടെ ചൈതന്യം ചോർന്നു പോകാതെ മലയാള ഭാഷയിലേക്ക് കൊണ്ടുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിന്‍റെ പശ്ചാത്തലം ഇതാണ്. സൂഫിസവും ഇസ്‌ലാമിക ദാർശനികതലവുമായി ബന്ധപ്പെട്ടു വളരെ പുസ്തകങ്ങൾ ഇപ്പോൾ മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. എളുപ്പവായനയെ ഉദ്ദേശിച്ച്, വിപണിക്കു വേണ്ടി അമിത ലളിതവത്കരണം നടത്തിയ പുസ്തകങ്ങളാണ് അധികവും എന്നുളളത് നിരാശാജനകമാണ്. ഇസ്‌ലാമിക ക്ലാസിക് ദാർശനികഗ്രന്ഥങ്ങളുടെയും മൗലിക സൂഫികൃതികളുടെയും അഭാവം സൂഫിസത്തെയും ഇസ്‌ലാമിന്‍റെ ധൈഷണികപാരമ്പര്യത്തെയും കുറിച്ച് തെറ്റിദ്ധാരണകൾ പരക്കുന്നതിന് കാരണമായിട്ടുണ്ട്. ക്ലാസിക്കുകളുടെ മൊഴിമാറ്റം വഴി ഇസ്‌ലാമിലെ മിസ്റ്റിക്ക് ദാർശനിക വഴികളെക്കുറിച്ചുളള കൈരളിയുടെ അന്വേഷണങ്ങൾ പ്രകാശപൂർണമായിത്തീരുമെന്നാണ് പ്രതീക്ഷ. മനുഷ്യചരിത്രത്തിലെ തന്നെ മഹാപണ്ഡിതരിൽ അഗ്രഗണ്യനായിരുന്ന മഹാനായ ഇമാം ഗസ്സാലിയുടെ ആത്മീയയാത്രാ വിവരണവും ആധ്യാത്മിക ആത്മകഥയുമാണ് അൽ മുൻഖിദു മിനള്ളലാൽ എന്ന ഈ കൃതി. മാർഗഭ്രംശങ്ങളിൽ നിന്നുളള മോചനം, ഭ്രംശമാർഗങ്ങളിൽ നിന്നുള്ള മോചനം എന്നീ പേരുകളിൽ ഈ പുസ്തകം മലയാളത്തിൽ നേരത്തേ വന്നിട്ടുണ്ട്. അറിവില്ലായ്മ എന്ന വാക്കാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. വഴികേടുകളുടെ മൂലകാരണങ്ങളിൽ അജ്ഞാനത്തിന്‍റെ പ്രാധാന്യം അനിഷേധ്യമാണല്ലോ. ആത്മീയമായ വഴിമുട്ടലുകളനുഭവിക്കുന്ന അന്വേഷികൾക്ക് എക്കാലവും പ്രചോദനമായിത്തീരുന്ന കൃതി.
Category:
Compare

Author: Imam Gazzali

ISBN: 9789380081908

Shipping: Free

 

Shopping Cart
Scroll to Top