ഷാജഹാന്റെ പുത്രൻ ദാരാ ഷിക്കോവിന്റെ ആത്മീയ ഗുരുവായ
അലഹബാദിലെ ഷാ മുഹിബ്ബുല്ലാഹ് ചിശ്തി സൂഫി ഗുരുവായിരുന്നു.
ഭരണ രംഗത്ത് മുസ്ലിംകളെയും ഹിന്ദുക്കളെയും രണ്ടായി കാണാൻ
പറ്റുമോ എന്ന് അദ്ധേഹത്തോട് ദാരാ ചോദിച്ചു.
അമുസ്ലിമിനോട് ഭരണാധികാരി അവഗണന കാട്ടുന്നത് മതത്തിന്റെ അന്തസ്സത്തക്ക്
നിരക്കാത്തതാണെന്നായിരുന്നു ഗുരു പറഞ്ഞത്.
ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ചരിത്രത്തിന്റെ വലിയൊരു ഭാഗം
ഇന്നും അനാവരണം ചെയ്യപ്പെട്ടിട്ടില്ല.
സൂഫിസം ഇന്ത്യൻ സമൂഹത്തിൽ വരുത്തിയ പരിവർത്തനം ഇന്ത്യാ ചരിത്രത്തിന്റെ
അറിയപ്പെടാത്ത ഭാഗമായി ഇന്നും അവശേഷിക്കുന്നു.
മധ്യകാലത്തെ സൂഫികളുടെ ചരിത്രം പഠനവിധേയമാക്കുന്നതോടെ
അക്കാലത്തെക്കുറിച്ചുള്ള ഒട്ടേറെ അബദ്ധ ധാരണകൾ തിരുത്താനാകും.
ചരിത്ര ധ്വംസകരെഴുതിപ്പിടിപ്പിച്ച അസംബന്ധങ്ങളെ കണ്ടെത്തുകയും ചെയ്യാം.
₹250.00