അസമത്വങ്ങളുടെ
ആല്‍ഗരിതം
ഡോ. താജ് ആലുവ
അല്‍ഗോരിതമെന്നത് സമകാല ലോകയാഥാര്‍ഥ്യത്തിന്റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. ഒരേസമയം നമ്മുടെ ജീവിതത്തിന്റെ രഹസ്യാത്മകതയും അതിന്റെ അഭൂതപൂര്‍വമായ സുതാര്യതയുമായി നിലകൊള്ളുന്ന അജ്ഞേ യതയുടെ പേരുകൂടിയാണ് അതെന്നതാണ് പരമാര്‍ത്ഥം. ഡിജിറ്റല്‍ യുഗത്തിന്റെ ഈ സാങ്കേതികമുദ്ര പതിയാത്തതായി ഒന്നും അവശേഷിക്കുന്നില്ല എന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല. താജ് ആലുവ ധൈര്യപൂര്‍വം കടന്നുചെല്ലുന്നത് ഇന്ന് അതെക്കുറിച്ച് നിലനില്‍ക്കുന്ന ഭീതികളുടെയും സംഭ്രമങ്ങളുടെയും അനിവാര്യതകളുടെയും അന്വേഷണത്തിന്റെ തുറസ്സിലാണ്. അതുയര്‍ത്തുന്ന സമസ്യകളും ആകുലതകളും ഇഴപിരിച്ചു പരിശോധിക്കുന്ന രാഷ്ട്രീയ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. -ഡോ. ടി. ടി. ശ്രീകുമാര്‍
Original price was: ₹160.00.₹144.00Current price is: ₹144.00.