Shopping cart

Sale!

Assahaba

അസ്സ്വഹാബ
(അന്ത്യപ്രവാചകൻ്റെ അനുചരന്മാരിൽപ്പെട്ട അറുപത്തഞ്ച് പേരുടെ വിസ്മയ ജീവിത ചിത്രങ്ങൾ)
ഡോ . അബ്ദുറഹ്മാൻ റഅഫത് അൽബാശാ
മൊഴിമാറ്റം: എ.ഐ. വിലായത്തുല്ല

ഇരുപതാം നൂറ്റാണ്ട് ലോകത്തിന് സമ്മാനിച്ച അനുഗ്രഹീതരായ അറബ് എഴുത്തുകാരനാണ് ഡോ. അബ്ദുറഹ്മാൻ റഅഫത് അൽബാശാ , 1920 ൽ സിറിയയിലെ അരീഹയിൽ ജനിച്ച അൽബാശാ, പ്രാഥമിക സ്കൂൾതല വിദ്യാഭ്യാസം നേടിയത് ജന്മനാട്ടിലാണ്, ബാച്ചിലർ ബിരുദവും മാസ്റ്റർ ബിരുദവും ഗവേഷണബിരുദവും നേടുന്നത് ഈജിപ്തിലെ അസ്കർ , കൈറോ സർവ്വകലാശാലകളിൽ നിന്നും. മത വിഷയങ്ങളിലും സാഹിത്യത്തിലുമാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടുകയുണ്ടായത് . സ്കൂൾ അധ്യാപകൻ, വിദ്യാഭ്യാസ ആസൂത്രകൻ, ഗവേഷകൻ, സർവ്വകലാശാല പ്രഫസർ, എഴുത്തുകാരൻ, ഗ്രന്ഥകർത്താവ് തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അൽബാശാ സിറിയയിലെ ദമാസ്ക്കസ് സർവ്വകലാശാലയിലും സഊദി അറേബ്യയിലെ അൽഇമാം സർവ്വകലാശാലയിലുമാണ് അധ്യാപനവൃത്തിയിൽ കൂടുതൽകാലം ചെലവഴിക്കുകയുണ്ടായത് . അറബി ഭാഷയിലുള്ള ഇസ്ലാമിക സാഹിത്യം ശൈലീഭംഗികൊണ്ടും ധൈഷണിക നിലവാരംകൊണ്ടും ശ്രദ്ധേയമായി മാറുന്നതിന് പ്രശംസനീയമായ സംഭാവനകളർപ്പിച്ച വിരലിലെണ്ണാവുന്ന പ്രമുഖരിൽ ഒരാളായിട്ടാണ് അൽബാശാ പരിഗണിക്കപ്പെടുന്നത്. 1986 ൽ മൃതിയടഞ്ഞ അൽബാശാ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇരുപതോളം ശ്രദ്ദേയങ്ങളായ കൃതികൾ അറബി ഭാഷയ്ക്ക് സംഭാവന ചെയ്യുകയുണ്ടായി. ”സുവറുൻ മിൻ ഹയാതിസ്സഹാബ ” എന്ന മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്ന കൃതിക്ക് പുറമേ “സുവറുൻ മിൻ ഹയാതിസ്സഹാബിയ്യാത് ” സുവറുൻ മിൻ ഫയായിത്താബിഈൻ ” എന്നീ കൃതികൾ ഇവയിൽ ഏറെ ശ്രദ്ദയാകർഷിച്ചവയാണ് .

Original price was: ₹550.00.Current price is: ₹500.00.

Buy Now

Author: Dr. AI Vilayathullah
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.