അശുദ്ധഭൂതം
ബാബു ജോസ്
ബാങ്കിങ് മേഖലയിലെ ചതിക്കുഴികള്‍ പ്രധാന പ്രമേയമാക്കിയ നോവല്‍. നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നു. വലിയ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥകളാകുന്നു. നൂതനസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും വന്‍തുകകള്‍ മാറ്റിമറിക്കുന്നതിനു പിന്നില്‍ ലോറന്‍സ് ആന്റണി എന്ന അതിബുദ്ധിമാനായ മനുഷ്യന്റെ ക്രിമിനല്‍ മനസ്സായിരുന്നു. അയാള്‍ മോഷണം വിദഗ്ദ്ധകലയാക്കി മാറ്റിയിരുന്നു. ചതിയനും വഞ്ചകനുമായ അയാള്‍ സമൂഹത്തിനു മുന്നില്‍ നല്ലവനായും പ്രണയിനി സാറയ്ക്കു മുന്നില്‍ കാമുകനായും ചമഞ്ഞു. ഇതുവരെ ആരും അനാവരണം ചെയ്യാത്ത ബാങ്കിങ് മേഖലയിലെ കറുത്ത അദ്ധ്യായങ്ങള്‍. ഉദ്വേഗജനകമായ വായനാനുഭവം നല്‍കുന്ന നോവല്‍.
Original price was: ₹200.00.₹180.00Current price is: ₹180.00.