Author : Razak Vazhiyoram
Shipping: Free
Athazham Vilambithanna Nakshathrangal
Original price was: ₹200.00.₹180.00Current price is: ₹180.00.
അത്താഴം
വിളമ്പിത്തന്ന
നക്ഷത്രങ്ങള്‍
റസാഖ് വഴിയോരം
മാതാപിതാക്കള്‍ ജീവിച്ചിരിക്കേ
അനാഥമായിപ്പോയ ചില ബാല്യങ്ങളുണ്ട്….
നീലാകാശത്ത് ഒഴുകിപ്പരക്കുന്ന വെള്ളമേഘങ്ങള്‍ ക്രമരഹിതമായി കോറിയിടുന്ന നിഗൂഢചിത്രങ്ങള്‍ പോലെയാണ് മനുഷ്യജീവിതവും. എത്ര ക്ഷണനേരം കൊണ്ടാണ് അവയുടെ രൂപഭാവങ്ങള്‍ മാറിമറയുന്നത്! സ്വയം നിര്‍ണ്ണിതമല്ലാത്ത കാലദേശങ്ങളില്‍ മനുഷ്യാത്മാക്കള്‍ ഭൂമിയിലേക്കിറങ്ങിവന്ന് ജീവിതം കണ്ട് മടങ്ങിപ്പോകുമ്പോള്‍ അവര്‍ നടന്നുപോകുന്ന വഴികളില്‍ പിറകെ വരുന്നവര്‍ക്ക് കണ്ടെടുക്കാനായി ചില ഓര്‍മ്മക്കൂടുകള്‍ ബാക്കിവെച്ചിട്ടുണ്ടാവും. സ്വന്തം വഴികളില്‍ നിന്ന് എഴുത്തുകാരന്‍ കണ്ടെടുത്ത അത്തരം ഓര്‍മ്മക്കൂട്ടങ്ങളാണ് ഈ പുസ്തകം. ഇതില്‍ സ്ഥലകാലങ്ങള്‍ വെയിലും നിഴലുമായി അക്ഷരങ്ങളില്‍ വീണുകിടക്കുന്നു.