അതിജീവനത്തിന്റെ സമരം
എഡിറ്റര്‍: കെ ഇ എന്‍
ഇന്ത്യാ വിഭജനത്തിനും ബാബരി തകര്‍ച്ചക്കും ശേഷം രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ ആഴത്തിലുള്ള മുറിവാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യ മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെടണമെന്ന് അദമ്യമായി ആഗ്രഹിച്ച, ആദ്യമായി നിലപാടെടുത്ത
വി ഡി സവര്‍ക്കറുടെ പ്രത്യായശാസ്ത്ര പിന്മുറക്കാര് സി എ എയിലൂടെ മറ്റൊരു വിഭജനത്തിന് വിത്ത് പാകിയിരിക്കുന്നു. വിഷം വമിക്കുന്ന വിദ്വേഷ
പ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മലിനമാക്കിയ സംഘപരിവാറിന്റെ കപടദേശസ്നേഹത്തെയും പൗരത്വ ഭേദഗതി നിയമത്തിലെ സൃഗാലബുദ്ധിയെയും വിചാരണ ചെയ്യുകയാണ് ഈ പുസ്തകം.
Original price was: ₹150.00.₹135.00Current price is: ₹135.00.